അമിത് മിശ്ര വിരമിച്ചു
Friday, September 5, 2025 5:34 AM IST
ന്യൂഡല്‍ഹി: ഇന്ത്യയുടെ മുന്‍ താരം അമിത് മിശ്ര ക്രിക്കറ്റില്‍നിന്നു പൂര്‍ണമായി വിരമിച്ചു. 42കാരനായ മിശ്ര ഇന്ത്യക്കായി 22 ടെസ്റ്റും 36 ഏകദിനവും 10 ട്വന്റി-20യും കളിച്ചിട്ടുണ്ട്. ലെഗ് സ്പിന്നറായ മിശ്ര, ടെസ്റ്റില്‍ 76ഉം ഏകദിനത്തില്‍ 64ഉം ട്വന്റി-20യില്‍ 16ഉം വിക്കറ്റ് സ്വന്തമാക്കി. ടെസ്റ്റില്‍ നാല് അര്‍ധസെഞ്ചുറി ഉള്‍പ്പെടെ 648 റണ്‍സ് നേടി.