കോഴിക്കോട് ചാമ്പ്യന്മാര്
Friday, September 5, 2025 5:34 AM IST
കാഞ്ഞങ്ങാട്: 57-ാമത് സംസ്ഥാന ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പില്‍ കോഴിക്കോട് ഓവറോള്‍ ചാമ്പ്യന്മാരായി. പാലക്കാടും തൃശൂരും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. 50 മീറ്റര്‍, 25 മീറ്റര്‍, 10 മീറ്റര്‍ എന്നീ വിഭാഗങ്ങളിലായി 835 പേരാണു ചാമ്പ്യന്‍ഷിപ്പില്‍ മാറ്റുരച്ചത്.