എയ്റോബിക് ജിംനാസ്റ്റിക്സ്
Wednesday, September 3, 2025 11:08 PM IST
കൊച്ചി: കേരള ജിംനാസ്റ്റിക്സ് അസോസിയേഷന് സംഘടിപ്പിക്കുന്ന എയ്റോബിക് ജിംനാസ്റ്റിക്സ് ദേശീയ ചാമ്പ്യന്‍ഷിപ്പ് കൊച്ചിയില്‍ നടക്കും.
കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലെ സൈന നെഹ്വാള് സ്കൈ കോര്‍ട്ടില്‍ എട്ടുമുതല്‍ 10 വരെയാണു ചാമ്പ്യന്‍ഷിപ്പ്.
അസോസിയേഷന് സംഘടിപ്പിക്കുന്ന ദേശീയ ചാമ്പ്യന്‍ഷിപ്പിന് ആദ്യമായാണു കേരളം ആതിഥേയത്വം വഹിക്കുന്നതെന്ന് പ്രസിഡന്റ് യു. തിലകന്, ജനറല്‍ സെക്രട്ടറി വി.എസ്. ജിത്തു എന്നിവര്‍ പറഞ്ഞു.