യൂക്കി ഭാംബ്രി സെമിയില്‍
Friday, September 5, 2025 5:35 AM IST
ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസില്‍ ഇന്ത്യന്‍ സാന്നിധ്യമായ യൂക്കി ഭാംബ്രിയുടെ മുന്നേറ്റം. പുരുഷ ഡബിള്‍സില്‍ യൂക്കി ഭാംബ്രിയും ന്യൂസിലന്‍ഡിന്റെ മൈക്കല്‍ വീനസും ചേര്‍ന്നുള്ള സഖ്യം സെമിയില്‍ പ്രവേശിച്ചു.
ക്വാര്‍ട്ടറില്‍ 11-ാം സീഡായ ക്രൊയേഷ്യയുടെ നിക്കോള മെക്റ്റിക്-അമേരിക്കയുടെ രാജീവ് റാം സഖ്യത്തെ കീഴടക്കിയാണ് യൂക്കി ഭാംബ്രി കൂട്ടുകെട്ട് സെമിയില്‍ എത്തിയത്.
സ്കോര്‍: 6-3, 6-7 (6-8), 6-3.
ഗ്രാന്സ്ലാം ഡബിള്‍സില്‍ 33കാരനായ ഭാംബ്രിയുടെ ആദ്യ സെമി ഫൈനല്‍ പ്രവേശമാണ്. 2015നുശേഷം യുഎസ് ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം എന്ന നേട്ടത്തിലേക്കുള്ള കുതിപ്പിലാണ് ഭാംബ്രി.