ഹോക്കി: ഇന്ത്യക്കു സമനില
Wednesday, September 3, 2025 11:08 PM IST
രാജ്ഗിര്‍ (ബിഹാര്‍): ഏഷ്യ കപ്പ് 2025 പുരുഷ ഹോക്കിയില്‍ സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്കു സമനില. ദക്ഷിണകൊറിയയുമായി 2-2ന് ഇന്ത്യ സമനിലയില്‍ പിരിഞ്ഞു.
53-ാം മിനിറ്റില്‍ മന്ദീപ് സിംഗ് നേടിയ ഗോളിലാണ് ഇന്ത്യ സമനില സ്വന്തമാക്കിയത്. സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തില്‍ മലേഷ്യ 2-0നു ചൈനയെ കീഴടക്കി.