കേരളത്തിനു ജയം
Wednesday, September 3, 2025 11:08 PM IST
ലുഥിയാന: 75-ാമത് ദേശീയ ജൂണിയര്‍ ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പ് ആണ്‍കുട്ടികളുടെ വിഭാഗം ഗ്രൂപ്പ് എയില്‍ കേരളത്തിനു ജയം. ഉത്തര്‍പ്രദേശിനെ 59-71നു കേരളം കീഴടക്കി. ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ കേരളം 50-79നു രാജസ്ഥാനോട് പരാജയപ്പെട്ടിരുന്നു.
പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഗ്രൂപ്പ് സിയില്‍ കേരളം തുടര്‍ച്ചയായ രണ്ടാം ജയം നേടി. ആദ്യ മത്സരത്തില്‍ വെസ്റ്റ് ബംഗാളിനെ (71-30) തോല്‍പ്പിച്ച കേരളം, രണ്ടാം പോരാട്ടത്തില്‍ ഹിമാചല്‍പ്രദേശിനെ (64-20) കീഴടക്കി.