തിരിച്ചുവരാന്‍ ഖാലിദിന്റെ ടീം ഇന്ത്യ
Wednesday, September 3, 2025 11:08 PM IST
ഹിസോര് (തജിക്കിസ്ഥാന്‍): കാഫ (സെന്‍ട്രല്‍ ഏഷ്യന്‍ ഫുട്ബോള്‍ അസോസിയേഷന്) ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നാം പോരാട്ടത്തിന് ഇന്ത്യന്‍ പുരുഷ ടീം ഇന്നിറങ്ങും.
വൈകുന്നേരം 5.30ന് അഫ്ഗാനിസ്ഥാനെതിരേയാണ് ഇന്ത്യയുടെ മത്സരം. ഖാലിദ് ജമീലിന്റെ ശിക്ഷണത്തിനു കീഴില്‍ രണ്ടാം ജയത്തിനാണ് ഇന്ത്യ ലക്ഷ്യംവയ്ക്കുന്നത്.
ഗ്രൂപ്പ് ബിയിലെ ആദ്യ മത്സരത്തിൽ തിജിക്കിസ്ഥാനെ (2-1) കീഴടക്കിയ ഇന്ത്യ, രണ്ടാം മത്സരത്തിൽ കരുത്തരായ ഇറാനോട് 3-0നു പരാജയപ്പെട്ടിരുന്നു.