ഗോളില്ലാ ടൈ
Friday, September 5, 2025 5:35 AM IST
ഹിസോര് (തജിക്കിസ്ഥാന്‍): സെന്‍ട്രല്‍ ഏഷ്യന്‍ ഫുട്ബോള്‍ അസോസിയേഷന് (കാഫ) ഗ്രൂപ്പ് ബിയിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യ അഫ്ഗാനിസ്ഥാനുമായി ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. ഇതോടെ തജിക്കിസ്ഥാനും ഇറാനും തമ്മിലുള്ള അവസാന ഗ്രൂപ്പ് മത്സര ഫലത്തെ ആശ്രയിച്ചായിരിക്കും ഇന്ത്യയുടെ നോക്കൗട്ട് പ്രവേശം.
മൂന്നു മത്സരങ്ങളില്‍ ഒരു ജയം, ഒരു സമനില, ഒരു തോല്‍വി എന്ന പ്രകടനവുമായി നാല് പോയിന്റാണ് ഇന്ത്യക്ക്. രണ്ട് ജയം നേടിയ ഇറാന് ഗ്രൂപ്പില്‍നിന്ന് ഫൈനല്‍ ടിക്കറ്റ് നേരത്തേ ഉറപ്പാക്കിയതാണ്. ഇരു ഗ്രൂപ്പിലെയും രണ്ടാം സ്ഥാനക്കാര്‍ക്ക് മൂന്നാം സ്ഥാന പോരാട്ടത്തിനുള്ള യോഗ്യത ലഭിക്കും.