ലീഗ് കലാശക്കൊട്ട് ഇന്ന്; സെമി നാളെ
Wednesday, September 3, 2025 11:08 PM IST
കാര്യവട്ടം: കേരളത്തിലെ ക്രിക്കറ്റ് പ്രേമികള്‍ക്ക് ആവേശം സമ്മാനിച്ച കെസിഎല്‍ (കേരള ക്രിക്കറ്റ് ലീഗ്) ട്വന്റി-20 പോരാട്ടത്തിന്റെ 2025 സീസണ് അവസാന ഘട്ടത്തിലേക്ക്.
ടൂര്‍ണമെന്റിലെ ലീഗ് മത്സരങ്ങള്‍ ഇന്ന് അവസാനിക്കും. ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് നടക്കുന്ന ആദ്യ മത്സരത്തില്‍ ആലപ്പി റിപ്പിള്‍സ് ഏരീസ് കൊല്ലവുമായി ഏറ്റുമുട്ടും. രണ്ടാം മത്സരത്തില്‍ കാലിക്കട്ട് ഗ്ലോബ്സ്റ്റാഴ്സ് തൃശൂര്‍ ടൈറ്റന്‍സുമായി ഏറ്റുമുട്ടും.
തിരുവോണ ദിനമായ നാളെയാണ് രണ്ടു സെമിഫൈനലുകളും. ലീഗ് പോയിന്റ് ടേബിളിലെ ഒന്നാം സ്ഥാനക്കാര്‍ നാലാം സ്ഥാനക്കാരെയും രണ്ടാം സ്ഥാനക്കാര്‍ മൂന്നാം സ്ഥാനക്കാരെയും സെമിയില്‍ നേരിടും. ഞായര്‍ വൈകുന്നേരം 6.45നാണ് ഫൈനല്‍.