സ​​മ​​ര്‍​ഖ​​ണ്ഡ് (ഉ​​സ്ബ​​ക്കി​​സ്ഥാ​​ന്‍): ചെ​​സ് ക​​ല​​ണ്ട​​റി​​ലെ ഏ​​റ്റ​​വും പ്ര​​മു​​ഖ​​മാ​​യ ടൂ​​ര്‍​ണ​​മെ​​ന്‍റു​​ക​​ളി​​ല്‍ ഒ​​ന്നാ​​യ ഫി​​ഡെ ഗ്രാ​​ന്‍​ഡ് സ്വി​​സ് പോ​​രാ​​ട്ട​​ത്തി​​ന്‍റെ 2025 എ​​ഡി​​ഷ​​ന് ഇ​​ന്നു തു​​ട​​ക്കം. ഉ​​സ്ബ​​ക്കി​​സ്ഥാ​​നി​​ലെ സ​​മ​​ര്‍​ഖ​​ണ്ഡി​​ലാ​​ണ് ടൂ​​ര്‍​ണ​​മെ​​ന്‍റ് അ​​ര​​ങ്ങേ​​റു​​ക.

ഓ​​പ്പ​​ണ്‍ വി​​ഭാ​​ഗ​​ത്തി​​ല്‍ 116ഉം ​​വ​​നി​​താ വി​​ഭാ​​ഗ​​ത്തി​​ല്‍ 56ഉം ​​താ​​ര​​ങ്ങ​​ള്‍ ഏ​​റ്റു​​മു​​ട്ടും. ടൂ​​ര്‍​ണ​​മെ​​ന്‍റി​​ലെ ഓ​​പ്പ​​ണ്‍, വ​​നി​​താ വി​​ഭാ​​ഗ​​ങ്ങ​​ളി​​ല്‍ ആ​​ദ്യ ര​​ണ്ടു സ്ഥാ​​ന​​ക്കാ​​ര്‍ 2026 കാ​​ന്‍​ഡി​​ഡേ​​റ്റ് ടൂ​​ര്‍​ണ​​മെ​​ന്‍റി​​നു യോ​​ഗ്യ​​ത നേ​​ടും.

ഇ​​ന്നു മു​​ത​​ല്‍ 15വ​​രെ​​യാ​​യി 11 റൗ​​ണ്ടാ​​യാ​​ണ് ടൂ​​ര്‍​ണ​​മെ​​ന്‍റ് അ​​ര​​ങ്ങേ​​റു​​ന്ന​​ത്. മ​​ത്സ​​ര​​ങ്ങ​​ള്‍ ഇ​​ന്ത്യ​​ന്‍ സ​​മ​​യം ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 3.30ന് ​​ആ​​രം​​ഭി​​ക്കും.

മ​​ല​​യാ​​ളി ഓ​​ണ്‍ ബോ​​ര്‍​ഡ്

ഓ​​പ്പ​​ണ്‍ കാ​​റ്റ​​ഗ​​റി​​യി​​ല്‍ ഇ​​ന്ത്യ​​യു​​ടെ ആ​​ര്‍. പ്ര​​ഗ്നാ​​ന​​ന്ദ​​യാ​​ണ് ഏ​​റ്റ​​വും ഉ​​യ​​ര്‍​ന്ന റാ​​ങ്കു​​കാ​​ര​​ന്‍. ഡി. ​​ഗു​​കേ​​ഷ്, അ​​ര്‍​ജു​​ന്‍ എ​​റി​​ഗ​​യ്‌​​സി എ​​ന്നി​​വ​​രാ​​ണ് തൊ​​ട്ടു​​പി​​ന്നി​​ല്‍. ഈ ​​മൂ​​ന്നു താ​​ര​​ങ്ങ​​ളെ കൂ​​ടാ​​തെ ഇ​​ന്ത്യ​​യി​​ല്‍​നി​​ന്ന് ഓ​​പ്പ​​ണ്‍ കാ​​റ്റ​​ഗ​​റി​​യി​​ല്‍ വി​​ദി​​ത് ഗു​​ജ​​റാ​​ത്തി, ഹ​​രി​​കൃ​​ഷ്ണ, മ​​ല​​യാ​​ളി താ​​രം നി​​ഹാ​​ല്‍ സ​​രി​​ന്‍, എ​​സ്.​​എ​​ല്‍. നാ​​രാ​​യ​​ണ​​ന്‍ തു​​ട​​ങ്ങി​​യ​​വ​​രും ഇ​​ന്ത്യ​​യെ പ്ര​​തി​​നി​​ധീ​​ക​​രി​​ച്ച് മ​​ത്സ​​രി​​ക്കു​​ന്നു​​ണ്ട്.


ദി​​വ്യ​​മാ​​ത്രം

ഓ​​പ്പ​​ണ്‍ വി​​ഭാ​​ഗ​​ത്തി​​ല്‍ ഇ​​ന്ത്യ​​യു​​ടെ ഏ​​ക വ​​നി​​താ സാ​​ന്നി​​ധ്യം ലോ​​ക​​ക​​പ്പ് ജേ​​താ​​വാ​​യ ദി​​വ്യ ദേ​​ശ്മു​​ഖാ​​ണ്. വൈ​​ല്‍​ഡ് കാ​​ര്‍​ഡ് എ​​ന്‍​ട്രി​​യാ​​യാ​​ണ് ദി​​വ്യ ദേ​​ശ്മു​​ഖ് ഓ​​പ്പ​​ണ്‍ വി​​ഭാ​​ഗ​​ത്തി​​ല്‍ എ​​ത്തി​​യ​​ത്. ദി​​വ്യ ഉ​​ള്‍​പ്പെ​​ടെ 15 ഇ​​ന്ത്യ​​ന്‍ താ​​ര​​ങ്ങ​​ളാ​​ണ് ഓ​​പ്പ​​ണ്‍ കാ​​റ്റ​​ഗ​​റി​​യി​​ല്‍ മ​​ത്സ​​രി​​ക്കു​​ക.

വ​​നി​​താ വി​​ഭാ​​ഗ​​ത്തി​​ല്‍ ഇ​​ന്ത്യ​​യു​​ടെ മൂ​​ന്നു താ​​ര​​ങ്ങ​​ളു​​ണ്ട്. ഹ​​രി​​ക ദ്രോ​​ണ​​വ​​ല്ലി, ആ​​ര്‍. വൈ​​ശാ​​ലി, വ​​ന്തി​​ക അ​​ഗ​​ര്‍​വാ​​ള്‍ എ​​ന്നി​​വ​​രാ​​ണ് വ​​നി​​താ വി​​ഭാ​​ഗ​​ത്തി​​ല്‍ മ​​ത്സ​​രി​​ക്കു​​ന്ന ഇ​​ന്ത്യ​​ക്കാ​​ര്‍.