ഇന്ത്യക്കുള്ള ക്രൂഡ് ഓയിലിന്റെ വില റഷ്യ കുറച്ചു
Thursday, September 4, 2025 12:41 AM IST
ന്യൂഡൽഹി: ഇന്ത്യക്കുള്ള ക്രൂഡ് ഓയിലിന് റഷ്യ വില കുറച്ചതായി റിപ്പോർട്ട്. ബാരലിന് നാലു ഡോളർവരെയാണു കുറച്ചത്.
ഈ മാസം പ്രതിദിനം മൂന്നു ലക്ഷം ബാരൽ ക്രൂഡ് ഓയിൽ ഇന്ത്യ വാങ്ങും എന്നാണ് ബ്ലൂംബർഗ് റിപ്പോർട്ട്. റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നതാണ് ഇന്ത്യക്ക് അമേരിക്ക 50 ശതമാനം ഇറക്കുമതി തീരുവ ചുമത്താൻ കാരണം.
2022നുശേഷമാണ് ഇന്ത്യ റഷ്യയിൽനിന്നു കൂടുതലായി എണ്ണ വാങ്ങാൻ തുടങ്ങിയത്. ചൈന കഴിഞ്ഞാൽ ഏറ്റവും അധികം റഷ്യൻ എണ്ണ വാങ്ങുന്നത് ഇന്ത്യയാണ്. റഷ്യൻ ക്രൂഡ് ഓയിൽ ഇറക്കുമതിയിലൂടെ ഇന്ത്യ 1700 കോടി ഡോളർ ലാഭിച്ചുവെന്നു റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.