തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന സ്പോ​​​ർ​​​ട്സ് കൗ​​​ണ്‍​സി​​​ലി​​​ന് ഹോ​​​സ്റ്റ​​​ൽ ചെ​​​ല​​​വ്, പെ​​​ൻ​​​ഷ​​​ൻ, ശ​​​ന്പ​​​ളം തു​​​ട​​​ങ്ങി​​​യ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്കു സ​​​ർ​​​ക്കാ​​​ർ 7.62 കോ​​​ടി രൂ​​​പ അ​​​നു​​​വ​​​ദി​​​ച്ച​​​താ​​​യി കാ​​​യി​​​ക​​​മ​​​ന്ത്രി വി. ​​​അ​​​ബ്ദു​​​റ​​​ഹി​​​മാ​​​ൻ അ​​​റി​​​യി​​​ച്ചു.

കൗ​​​ണ്‍​സി​​​ലി​​​നു കീ​​​ഴി​​​ലെ കാ​​​യി​​​ക അ​​​ക്കാ​​​ദ​​​മി​​​ക​​​ളി​​​ലെ​​​യും സ്പോ​​​ർ​​​ട്സ് ഹോ​​​സ്റ്റ​​​ലു​​​ക​​​ളി​​​ലെ​​​യും കു​​​ട്ടി​​​ക​​​ളു​​​ടെ ബോ​​​ർ​​​ഡിം​​​ഗ് ആ​​​ൻ​​​ഡ് ലോ​​​ഡ്ജിം​​​ഗ് ചെ​​​ല​​​വു​​​ക​​​ൾ​​​ക്കാ​​​യി 4.54 കോ​​​ടി രൂ​​​പ​​​യാ​​​ണ് അ​​​നു​​​വ​​​ദി​​​ച്ച​​​ത്. ഈ​​​യി​​​ന​​​ത്തി​​​ൽ 6.30 കോ​​​ടി രൂ​​​പ സാ​​​ന്പ​​​ത്തി​​​ക വ​​​ർ​​​ഷ​​​ത്തി​​​ന്‍റെ തു​​​ട​​​ക്ക​​​ത്തി​​​ൽ അ​​​നു​​​വ​​​ദി​​​ച്ചി​​​രു​​​ന്നു. ഇ​​​തോ​​​ടെ, ബോ​​​ർ​​​ഡിം​​​ഗ് ആ​​​ൻ​​​ഡ് ലോ​​​ഡ്ജിം​​​ഗ് ചെ​​​ല​​​വു​​​ക​​​ൾ​​​ക്കാ​​​യി ബ​​​ജ​​​റ്റി​​​ൽ നീ​​​ക്കി​​​വ​​​ച്ച 15 കോ​​​ടി രൂ​​​പ​​​യി​​​ൽ 10.84 കോ​​​ടി കൗ​​​ണ്‍​സി​​​ലി​​​ന് ല​​​ഭി​​​ച്ചു.


പെ​​​ൻ​​​ഷ​​​ൻ​​​കാ​​​ർ​​​ക്കു​​​ള്ള പെ​​​ൻ​​​ഷ​​​ൻ, ഓ​​​ണ​​​റേ​​​റി​​​യം, ഓ​​​ണം അ​​​ല​​​വ​​​ൻ​​​സ് എ​​​ന്നീ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്കാ​​​യി 1.88 കോ​​​ടി രൂ​​​പ​​​യാ​​​ണ് അ​​​നു​​​വ​​​ദി​​​ച്ച​​​ത്. കൗ​​​ണ്‍​സി​​​ലി​​​നു ബ​​​ജ​​​റ്റി​​​ൽ നീ​​​ക്കി​​​വ​​​ച്ച നോ​​​ണ്‍ പ്ലാ​​​ൻ വി​​​ഹി​​​ത​​​ത്തി​​​ൽ നി​​​ന്ന് 1.20 കോ​​​ടി​​​യും അ​​​നു​​​വ​​​ദി​​​ച്ചു. ശ​​​ന്പ​​​ളം, ഓ​​​ണം അ​​​ഡ്വാ​​​ൻ​​​സ്, ഓ​​​ണം അ​​​ല​​​വ​​​ൻ​​​സ് തു​​​ട​​​ങ്ങി​​​യ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്കാ​​​ണ് ഈ ​​​തു​​​ക.