കെട്ടിടം പൊളിച്ച കേസ്: പ്രതികള്‍ വിചാരണ നേരിടണം
Thursday, September 4, 2025 2:14 AM IST
കൊച്ചി: അറ്റകുറ്റപ്പണിക്കു ലഭിച്ച അനുമതിയുടെ മറവില്‍ പൈതൃകമേഖലയിലെ രണ്ടുനില കെട്ടിട്ടം പൊളിച്ച് നാലുനിലയാക്കി നിര്‍മിച്ച കേസില്‍ പ്രതികള്‍ വിചാരണ നേരിടണമെന്നു ഹൈക്കോടതി.
തിരുവനന്തപുരം ടൗണ്‍ പ്ലാനിംഗ് സ്കീം പ്രകാരം പൈതൃകമേഖലയായി പ്രഖ്യാപിച്ച വഞ്ചിയൂര്‍ വില്ലേജിലെ കെട്ടിടം പണിതതുമായി ബന്ധപ്പെട്ട വിജിലന്‍സ് കേസില്‍ കെട്ടിടം ഉടമയും ആറാം പ്രതിയുമായ ജി.മോഹന്‍ദാസ് നല്കിയ വിടുതല്‍ ഹര്‍ജി തള്ളിയാണു ജസ്റ്റീസ് എ.ബദറുദ്ദീന്റെ ഉത്തരവ്.
തിരുവനന്തപുരം കോര്‍പറേഷനിലെ അസി. പ്ലാനിംഗ് ഓഫീസറായിരുന്ന ജെ. ജയകുമാര്‍, ടൗണ്‍ പ്ലാനിംഗ് ഓഫീസറായിരുന്ന റോസ് മിലന് ഡാനിയല്‍, ബില്‍ഡിംഗ് ഇന്‍സ്പെക്ടറായിരുന്ന വി.ശശിധരന് നായര്‍, എം. കുമാരി, യുഡി ക്ലാര്‍ക്ക് ആര്. ശങ്കരന് എന്നിവര്‍ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തു കെട്ടിടം ഉടമയായ ജി. മോഹന്‍ദാസുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നാണു കേസ്.