മുഖ്യമന്ത്രി ഓണസംഗമം സംഘടിപ്പിച്ചു
Thursday, September 4, 2025 2:14 AM IST
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ സംഘടിപ്പിച്ച ഓണസംഗമവും വിരുന്നും നിയമസഭാ സമുച്ചയത്തിൽ നടന്നു. മുഖ്യമന്ത്രിയും ഭാര്യ കമലയും അതിഥികളെ സ്വീകരിച്ചു.
സ്പീക്കർ എ.എൻ. ഷംസീർ, മന്ത്രിമാർ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, എംഎൽഎമാർ, ജോൺ ബ്രിട്ടാസ് എംപി, മേയർ ആര്യ രാജേന്ദ്രൻ, മറ്റു ജനപ്രതിനിധികൾ, ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, സംസ്ഥാന പോലീസ് മേധാവി റവാഡ എ. ചന്ദ്രശേഖർ, സംസ്ഥാന ഇലക്ഷൻ കമ്മീഷണർ ഷാജഹാൻ, സ്വാമി ശുഭാംഗാനന്ദ, ഗുരുരത്നം ജ്ഞാനതപസ്വി, ആർച്ച്ബിഷപ് മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ, മാർ ബസേലിയസ് ജോസഫ് കാതോലിക്കസ്, ആർച്ച്ബിഷപ് ഡോ. തോമസ് ജെ. നെറ്റോ, ആർച്ച് ബിഷപ് മാർ തോമസ് തറയിൽ, ആർച്ച് ബിഷപ് ഡോ. വർഗീസ് ചക്കാലയ്ക്കൽ, ഡോ. സക്കറിയാസ് മാർ അപ്രേം, കുര്യാക്കോസ് മാർ സേവേറിയോസ്, പാളയം ഇമാം വി.വി. സുഹൈബ് മൗലവി തുടങ്ങിയവർ പങ്കെടുത്തു.