കശുവണ്ടി ഇറക്കുമതി; അഴിമതി ഹര്‍ജി മാറ്റി
Thursday, September 4, 2025 2:14 AM IST
കൊച്ചി: കശുവണ്ടി ഇറക്കുമതി ചെയ്തതിലെ അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെടുന്ന ഹര്‍ജിയില്‍ വിശദീകരണത്തിന് സര്‍ക്കാരും വിജിലന്‍സും സമയം തേടിയതിനെത്തുടര്‍ന്ന് ഹൈക്കോടതി പിന്നീട് പരിഗണിക്കാന്‍ മാറ്റി.
ജസ്റ്റീസുമാരായ ദേവന് രാമചന്ദ്രന്, വി.എം. ശ്യാംകുമാര്‍ എന്നിവരുള്‍പ്പെട്ട അവധിക്കാല ബെഞ്ചാണു ഹര്‍ജി മാറ്റിയത്. രേഖകള്‍ സഹിതം പരാതി നല്‍കിയിട്ടും അന്വേഷണം നടത്തുന്നില്ലെന്നാരോപിച്ച് പൊതുപ്രവര്ത്തകന് അഡ്വ. വിഷ്ണു സുനില്‍ പന്തളം സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയാണു കോടതി പരിഗണിക്കുന്നത്.
ഘാനയില്നിന്നടക്കം 5000 ടണ്‍ വരെ അസംസ്കൃത കശുവണ്ടിയിറക്കാന് കാഷ്യു ബോര്‍ഡ് വിദേശ ഏജന്‍സികള്‍ക്കു ടെന്‍ഡര്‍ നല്‍കിയിരുന്നു. 34 കോടി രൂപയുടെ കരാറായിരുന്നു. എന്നാല്‍ ഗുണമേന്മയില്ലാത്തതും പഴക്കം ചെന്നതുമായ കശുവണ്ടിയാണ് എത്തിച്ചതെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. ഇതാണ് കശുവണ്ടി വികസന കോര്‍പറേഷനു കൈമാറിയത്.
ഗുണനിലവാര പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയിരുന്നു. കശുവണ്ടി സംസ്കരിക്കുന്നതിലും മറ്റും സാമ്പത്തികനഷ്ടമുണ്ടായെന്നും ഹര്ജിക്കാരന് വാദിച്ചു. വിഷയം സര്‍ക്കാരിന്റെയും വിജലന്സിന്റെയും നിരീക്ഷണത്തിലായതിനാല്‍ അടിയന്തര ഇടപെടല്‍ ആവശ്യമില്ലെന്നു കോടതി വ്യക്തമാക്കി.