എം.വി. ജയരാജനെ അധിക്ഷേപിച്ചു; ഒരാൾക്കെതിരേ കേസ്
Thursday, September 4, 2025 2:14 AM IST
കണ്ണൂർ: ഫേസ്ബുക്കിലൂടെ അപകീർത്തിപ്പെടുത്തിയെന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.വി. ജയരാജന്റെ പരാതിയിൽ ഒരാൾക്കെതിരേ ചക്കരക്കൽ പോലീസ് കേസെടുത്തു. സിന്നു സിന്നു എസ് എന്ന ഫേസ്ബുക്ക് ഐഡി ഉടമയ്ക്കെതിരേയാണ് പോലീസ് കേസെടുത്തത്.
2022ൽ വാഹനാപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഫോട്ടോ കട്ടിലിനടിയിൽ പോവരുത് എന്ന് പറഞ്ഞതല്ലേ ജയരാജേട്ടാ എന്ന തലക്കെട്ടോടെ പോസ്റ്റ് ചെയ്യുകയായിരുന്നു.
ഈ പോസ്റ്റിലൂടെ തന്നെ അപകീർത്തിപ്പെടുത്തിയെന്നും സമൂഹത്തിൽ ലഹളയുണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടെ മനഃപൂർവമായി പോസ്റ്റ് ചെയ്തതാണെന്നുമുള്ള പരാതിയിലാണ് കേസ്.