രാജ്യത്തെ ആദ്യ വയോജന കമ്മീഷൻ നാളെ സ്ഥാനമേൽക്കും: മന്ത്രി ഡോ. ബിന്ദു
Wednesday, September 3, 2025 2:05 AM IST
തിരുവനന്തപുരം: രാജ്യത്താദ്യമായി രൂപവത്കരിക്കപ്പെട്ട വയോജന കമ്മീഷൻ ഇന്നു ചുമതലയേൽക്കും.
മുൻ രാജ്യസഭാംഗവും കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിലടക്കം പല മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ അർപ്പിച്ച സാമൂഹ്യപ്രവർത്തകനുമായ കെ. സോമപ്രസാദ് ചെയർപേഴ്സണായ അഞ്ചംഗ കമ്മീഷനാണ് ഇന്നു സ്ഥാനമേൽക്കുന്നത്.
സോമപ്രസാദിനു പുറമെ, അമരവിള രാമകൃഷ്ണൻ, ഇ.എം. രാധ, കെ.എൻ. കെ. നന്പൂതിരി, പ്രഫ. ലോപ്പസ് മാത്യു എന്നിവരാണ് പ്രഥമ കേരള സംസ്ഥാന വയോജന കമ്മീഷൻ അംഗങ്ങളായി സ്ഥാനമേൽക്കുക.