അമീബിക് മസ്തിഷ്ക ജ്വരം; ഉപകരണം വാങ്ങാന്‍ എട്ടു ലക്ഷം അനുവദിച്ചു
Wednesday, September 3, 2025 2:05 AM IST
കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ശാസ്ത്രീയമായും വേഗത്തിലും കണ്ടെത്താന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് മൈക്രോബയോളജി വിഭാഗത്തിലേക്ക് ഫേസ് കോണ്ട്രാസ്റ്റ് മൈക്രോസ്കോപ്പ് വാങ്ങാന്‍ മന്ത്രി എ.കെ. ശശീന്ദ്രന്റെ പ്രാദേശിക വികസനഫണ്ടില്‍നിന്ന് എട്ടു ലക്ഷം രൂപ അനുവദിച്ചു.
രോഗം ശാസ്ത്രീയമായി തിരിച്ചറിയാനും ഉടന്‍തന്നെ ചികിത്സ ആരംഭിക്കാനും ഫോട്ടോ മൈക്രോഗ്രാഫ് സൗകര്യമുള്ള ഉപകരണം സഹായകമാകും.
നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ മാര്‍ഗനിര്‍ദേശമനുസരിച്ചു മൈക്രോബയോളജി വിഭാഗത്തില്‍ ഫേസ് കോണ്ട്രാസ്റ്റ് മൈക്രോസ്കോപ്പ് നിര്‍ബന്ധമാണ്. മെഡിക്കല്‍ കോളജില്‍ ഈ ഉപകരണം ആവശ്യാനുസരണം ലഭ്യമല്ലാത്ത സാഹചര്യത്തിലാണ് അടിയന്തരമായി തുക അനുവദിക്കാന്‍ മന്ത്രി നടപടി സ്വീകരിച്ചത്.