തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സം​​​​സ്ഥാ​​​​ന​​​​ത്തെ ത​​​​ദ്ദേ​​​​ശ​​​​ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളു​​​​ടെ വോ​​​​ട്ട​​​​ർ​​​​പ​​​​ട്ടി​​​​ക​​​​യി​​​​ൽ ആ​​​​കെ 2,83,12,463 വോ​​​​ട്ട​​​​ർ​​​​മാ​​​​ർ. ത​​​​ദ്ദേ​​​​ശ​​​​സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ലെ വാ​​​​ർ​​​​ഡ് പു​​​​ന​​​​ർ​​​​വി​​​​ഭ​​​​ജ​​​​ന​​​​ത്തി​​​​നു​​​ശേ​​​​ഷം പു​​​​തി​​​​യ വാ​​​​ർ​​​​ഡു​​​​ക​​​​ളി​​​​ലെ പോ​​​​ളിം​​​​ഗ് സ്റ്റേ​​​​ഷ​​​​ൻ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണ് പു​​​​തു​​​​ക്കി​​​​യ അ​​​​ന്തി​​​​മ​​​​ വോ​​​​ട്ട​​​​ർ​​​​പ​​​​ട്ടി​​​​ക ത​​​​യാ​​​​റാ​​​​ക്കി ഇ​​​​ന്ന​​​​ലെ പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ച​​​​ത്.

1,33,52,945 പു​​​​രു​​​​ഷ​​​​ന്മാ​​​​രും 1,49,59,242 സ്ത്രീ​​​​ക​​​​ളും 276 ട്രാ​​​​ൻ​​​​സ്‌​​​​ജെ​​​​ൻ​​​​ഡേ​​​​ഴ്‌​​​​സു​​​​മാ​​​​ണ് പ​​​​ട്ടി​​​​ക​​​​യി​​​​ലു​​​​ള്ള​​​​ത്. 2025 ജ​​​​നു​​​​വ​​​​രി ഒ​​​​ന്നി​​​​നോ അ​​​​തി​​​​നു മു​​​​ന്പോ 18 വ​​​​യ​​​​സ് പൂ​​​​ർ​​​​ത്തി​​​​യാ​​​​യ​​​​വ​​​​രെ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി​​​​യാ​​​​ണു പ​​​​ട്ടി​​​​ക ത​​​​യാ​​​​റാ​​​​ക്കി​​​​യ​​​​ത്. ഇ​​​​തി​​​​നു​​​പു​​​​റ​​​​മെ, പ്ര​​​​വാ​​​​സി വോ​​​​ട്ട​​​​ർ​​​​പ​​​​ട്ടി​​​​ക​​​​യി​​​​ൽ ആ​​​​കെ 2087 പേ​​​​രു​​​​ണ്ട്.

14 ജി​​​​ല്ല​​​​ക​​​​ളി​​​​ലാ​​​​യി 941 ഗ്രാ​​​​മ​​​​പ​​​​ഞ്ചാ​​​​യ​​​​ത്തു​​​​ക​​​​ളി​​​​ലെ 17,337 വാ​​​​ർ​​​​ഡു​​​​ക​​​​ളി​​​​ലെ​​​​യും 87 മു​​​​നി​​​​സി​​​​പ്പാ​​​​ലി​​​​റ്റി​​​​ക​​​​ളി​​​​ലെ 3,240 വാ​​​​ർ​​​​ഡു​​​​ക​​​​ളി​​​​ലെ​​​​യും ആ​​​​റു കോ​​​​ർ​​​​പ​​​റേ​​​​ഷ​​​​നു​​​​ക​​​​ളി​​​​ലെ 421 വാ​​​​ർ​​​​ഡു​​​​ക​​​​ളി​​​​ലെ​​​​യും അ​​​​ന്തി​​​​മ വോ​​​​ട്ട​​​​ർ​​​​പ​​​​ട്ടി​​​​ക​​​​യാ​​​​ണു പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ച​​​​ത്.

വോ​​​​ട്ട​​​​ർ​​​​പ​​​​ട്ടി​​​​ക ക​​​​മ്മീ​​​​ഷ​​​​ന്‍റെ sec.kerala.gov.in വെ​​​​ബ്‌​​​​സൈ​​​​റ്റി​​​​ലും അ​​​​ത​​​​ത് ത​​​​ദ്ദേ​​​​ശ​​​​ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ലും താ​​​​ലൂ​​​​ക്ക്, വി​​​​ല്ലേ​​​​ജ് ഓ​​​​ഫീ​​​​സു​​​​ക​​​​ളി​​​​ലും പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്കു ല​​​​ഭ്യ​​​​മാ​​​​ണ്.


ക​​​​ര​​​​ട് വോ​​​​ട്ട​​​​ർ​​​​പ​​​​ട്ടി​​​​ക സം​​​​ബ​​​​ന്ധി​​​​ച്ച് ഓ​​​​ഗ​​​​സ്റ്റ് 12 വ​​​​രെ ല​​​​ഭി​​​​ച്ച അ​​​​പേ​​​​ക്ഷ​​​​ക​​​​ളും ആ​​​​ക്ഷേ​​​​പ​​​​ങ്ങ​​​​ളും പ​​​​രി​​​​ശോ​​​​ധി​​​​ച്ചും ഹി​​​​യ​​​​റിം​​​​ഗ് ന​​​​ട​​​​ത്തി​​​​യു​​​​മാ​​​​ണ് ഇ​​​​ല​​​​ക്ട​​​​റ​​​​ൽ ര​​​​ജി​​​​സ്‌​​​​ട്രേ​​​​ഷ​​​​ൻ ഓ​​​​ഫീ​​​​സ​​​​ർ​​​​മാ​​​​ർ (ഇ​​​​ആ​​​​ർ​​​​ഒ) അ​​​​ന്തി​​​​മ വോ​​​​ട്ട​​​​ർ​​​​പ​​​​ട്ടി​​​​ക ത​​​​യാ​​​​റാ​​​​ക്കി​​​​യ​​​​ത്.

സം​​​​ക്ഷി​​​​പ്ത പു​​​​തു​​​​ക്ക​​​​ലി​​​​നാ​​​​യി ജൂ​​​​ലൈ 23ന് ​​​​പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ച ക​​​​ര​​​​ട് വോ​​​​ട്ട​​​​ർ​​​​പ​​​​ട്ടി​​​​ക​​​​യി​​​​ൽ ആ​​​​കെ 2,66,78,256 വോ​​​​ട്ട​​​​ർ​​​​മാ​​​​രാ​​​​ണു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​ത്. പ​​​​ട്ടി​​​​ക​​​​യി​​​​ൽ പേ​​​​ര് ചേ​​​​ർ​​​​ക്കാ​​​​ൻ 29,81,310 പു​​​​തി​​​​യ അ​​​​പേ​​​​ക്ഷ​​​​ക​​​​രു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. ഉ​​​​ൾ​​​​ക്കു​​​​റി​​​​പ്പ് തി​​​​രു​​​​ത്തു​​​​ന്ന​​​​തി​​​​ന് 13,859 പേ​​​​രും, വാ​​​​ർ​​​​ഡ് / പോ​​​​ളിം​​​​ഗ് സ്റ്റേ​​​​ഷ​​​​ൻ മാ​​​​റു​​​​ന്ന​​​​തി​​​​ന് 1,80,789 പേ​​​​രും അ​​​​പേ​​​​ക്ഷി​​​​ച്ചി​​​​രു​​​​ന്നു. പ​​​​ട്ടി​​​​ക​​​​യി​​​​ൽ​​​നി​​​​ന്നു പേ​​​​ര് ഒ​​​​ഴി​​​​വാ​​​​ക്കു​​​​ന്ന​​​​തി​​​​ന് ആ​​​​കെ 4,88,024 ആ​​​​ക്ഷേ​​​​പ​​​​ങ്ങ​​​​ളാ​​​​ണു ല​​​​ഭി​​​​ച്ചി​​​​രു​​​​ന്ന​​​​ത്.

2020ലെ ​​​​പൊ​​​​തു​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ന് ആ​​​​കെ 2,76,56,910 (1,31,72,755 പു​​​​രു​​​​ഷ​​​​ന്മാ​​​​രും 1,44,83,915 സ്ത്രീ​​​​ക​​​​ളും 240 ട്രാ​​​​ൻ​​​​സ്ജെ​​​​ൻ​​​​ഡേ​​​​ഴ്‌​​​​സും വോ​​​​ട്ട​​​​ർ​​​​മാ​​​​രാ​​​​യി ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​ത്. പ്ര​​​​വാ​​​​സി വോ​​​​ട്ട​​​​ർ​​​​പ​​​​ട്ടി​​​​ക​​​​യി​​​​ൽ ആ​​​​കെ 2,162 പേ​​​​രാ​​​​ണു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​ത്.