പോലീസുകാരെ പുറത്താക്കണം: സണ്ണി ജോസഫ്
Thursday, September 4, 2025 2:14 AM IST
തിരുവനന്തപുരം: തൃശൂർ ചൊവ്വന്നൂർ യൂത്ത് കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റ് വി.എസ്. സുജിത്തിനെ ക്രൂരമായി മർദിച്ച പോലീസുകാരെ സർവീസിൽനിന്നു പുറത്താക്കി നിയമനടപടിയെടുക്കണമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ.
സാധാരണക്കാരോടുള്ള പോലീസിന്റെ ക്രൂരത പ്രകടമാക്കുന്നതാണ് സുജിത്തിന് നേരിടേണ്ടിവന്ന കൊടിയ മർദനം. നീതി നടപ്പാക്കേണ്ട പോലീസാണ് ക്രിമിനൽ സംഘങ്ങളെപ്പോലെ പെരുമാറിയതെന്ന് സണ്ണി ജോസഫ് പറഞ്ഞു.