കൊ​​​ച്ചി: യു​​​വ​​​ജ​​​ന​​​ങ്ങ​​​ളി​​​ല്‍ വ​​​ര്‍ധി​​​ച്ചു​​​വ​​​രു​​​ന്ന അ​​​പ്ര​​​തീ​​​ക്ഷി​​​ത ഹൃ​​​ദ​​​യ​​​സ്തം​​​ഭ​​​ന മ​​​ര​​​ണ​​​ങ്ങ​​​ളി​​​ല്‍ കേ​​​ര​​​ള ഗ​​​വ.​​​മെ​​​ഡി​​​ക്ക​​​ല്‍ ഓ​​​ഫീ​​​സേ​​​ഴ്‌​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ (കെ​​​ജി​​​എം​​​ഒ​​​എ) ആ​​​ശ​​​ങ്ക രേ​​​ഖ​​​പ്പെ​​​ടു​​​ത്തി.

ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം ഓ​​​ണാ​​​ഘോ​​​ഷ പ​​​രി​​​പാ​​​ടി​​​ക്കി​​​ടെ നി​​​യ​​​മ​​​സ​​​ഭാ ജീ​​​വ​​​ന​​​ക്കാ​​​ര​​​ന്‍റെ ദാ​​​രു​​​ണ​​​മാ​​​യ മ​​​ര​​​ണം ഉ​​​ള്‍പ്പെ​​​ടെ​​​യു​​​ള്ള സം​​​ഭ​​​വ​​​ങ്ങ​​​ള്‍, ഹൃ​​​ദ​​​യ​​​സ്തം​​​ഭ​​​നം ഉ​​​ണ്ടാ​​​കു​​​മ്പോ​​​ള്‍ അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി ന​​​ല്‍കേ​​​ണ്ട കാ​​​ര്‍ഡി​​​യോ പ​​​ള്‍മ​​​ണ​​​റി റീ​​​സ​​​സി​​​റ്റേ​​​ഷ​​​ന്‍ (സി​​​പി​​​ആ​​​ര്‍) പോ​​​ലു​​​ള്ള ജീ​​​വ​​​ന്‍ര​​​ക്ഷാ മാ​​​ര്‍ഗ​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ച് പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ള്‍ക്കി​​​ട​​​യി​​​ല്‍ അ​​​വ​​​ബോ​​​ധം വ​​​ര്‍ധി​​​പ്പി​​​ക്കേ​​​ണ്ട​​​തി​​​ന്‍റെ ആ​​​വ​​​ശ്യ​​​ക​​​ത വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​താ​​​ണെ​​​ന്ന് കെ​​​ജി​​​എം​​​ഒ​​​എ ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി ഡോ.​​​ജോ​​​ബി​​​ന്‍ ജി. ​​​ജോ​​​സ​​​ഫ്, പ്ര​​​സി​​​ഡ​​​ന്‍റ് ഡോ.​​​പി.​​​കെ. സു​​​നി​​​ല്‍ എ​​​ന്നി​​​വ​​​ര്‍ പ​​​റ​​​ഞ്ഞു.