പിഎഫ് നല്കാന് കാലതാമസം പാടില്ല: മനുഷ്യാവകാശ കമ്മീഷന്
Thursday, September 4, 2025 2:14 AM IST
കൊച്ചി: കേരള സ്റ്റേറ്റ് ബാംബൂ കോര്‍പറേഷനില്‍നിന്നു വിരമിച്ച ജീവനക്കാര്‍ക്ക് ലഭിക്കേണ്ട പ്രോവിഡന്റ് ഫണ്ട് ആനുകൂല്യങ്ങള്‍ അടിയന്തരമായി നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന് ചെയര്‍പേഴ്സണ്‍ ജസ്റ്റീസ് അലക്സാണ്ടര്‍ തോമസ്.
പിഎഫ് ആനുകൂല്യം നല്‍കാതെ അനന്തമായി നീട്ടുന്നത് നിയമവിരുദ്ധമാണെന്നും ഉത്തരവില്‍ പറയുന്നു.
കുടിശിക ശമ്പളവും ഗ്രാറ്റുവിറ്റി ഉള്‍പ്പെടെയുള്ള അര്‍ഹമായ ആനുകൂല്യങ്ങളും ആറ് മാസത്തിനകം നല്‍കണമെന്നും കമ്മീഷന് നിര്‍ദേശിച്ചു.