പുതുക്കിയ വോട്ടർപട്ടികയിലും സുരേഷ് ഗോപിക്ക് വോട്ട് തിരുവനന്തപുരത്ത്; ആരോപണവുമായി അനിൽ അക്കര
Thursday, September 4, 2025 2:14 AM IST
തൃശൂർ: തൃശൂരിലെ വോട്ടർപട്ടിക ക്രമക്കേട് വിവാദത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരേ ആരോപണവുമായി കോണ്ഗ്രസ് നേതാവ് അനിൽ അക്കര.
പുതുക്കിയ വോട്ടർപട്ടികയിലും സുരേഷ് ഗോപിയുടെയും കുടുംബത്തിന്റെയും വോട്ട് തിരുവനന്തപുരത്തുതന്നെയാണെന്ന് അനിൽ അക്കര ആരോപിച്ചു.
സുരേഷ് ഗോപി തിരുവനന്തപുരത്താണ് സ്ഥിരതാമസം എന്നതാണ് ഇതു വ്യക്തമാക്കുന്നതെന്നും അനിൽ അക്കര പറഞ്ഞു. തൃശൂരിൽ സ്ഥിരതാമസം എന്ന വ്യാജ സത്യവാങ്മൂലം നൽകി ലോക്സഭാ തെരഞ്ഞെടുപ്പുകാലത്തു വോട്ടുചേർത്തുവെന്ന് ഇതിലൂടെ വ്യക്തമായിരിക്കുകയാണ്. ഇതുസംബന്ധിച്ച് ടി.എൻ. പ്രതാപൻ പോലീസിൽ പരാതി നൽകിയിരുന്നു. ഫേസ്ബുക്കിലൂടെയാണ് അനിൽ അക്കര ആരോപണം ഉന്നയിച്ചത്.