ഓണമാഘോഷിക്കാന്‍ കയറ്റിയയച്ചത് 1000 ടണ്‍ ഭക്ഷ്യവസ്തുക്കള്‍
Tuesday, September 2, 2025 1:23 AM IST
നെടുമ്പാശേരി: ഗള്‍ഫ് മേഖലയിലെ പ്രവാസിമലയാളികള്‍ക്ക് ഓണം ആഘോഷിക്കാന്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് വിവിധ വിമാനങ്ങളിലായി ഈ വര്‍ഷം 1,322.90 മെട്രിക് ടണ്‍ പച്ചക്കറിയും പഴവര്‍ഗങ്ങളും വാഴയിലയും കയറ്റി അയക്കുന്നു.
ഇതില്‍ 1,197 ടണ്‍ പഴങ്ങളും പച്ചക്കറിയുമാണ്. കയറ്റുമതി ചെയ്യുന്നതില്‍ പൂക്കളും ഉള്‍പ്പെടും. ഇന്നലെവരെ 1000 ടണ്‍ സാധനങ്ങളാണ് ദുബായ്, അബുദാബി, കുവൈറ്റ്, ഷാര്‍ജ, ദോഹ, മസ്കറ്റ് എന്നിവിടങ്ങളിലേക്കായി കയറ്റിവിട്ടത്.