അസംഘടിത തൊഴിലാളികൾക്കായി പ്രത്യേക പദ്ധതികൾ നടപ്പാക്കണം: ബിഷപ് കളത്തിപ്പറമ്പിൽ
Tuesday, September 2, 2025 1:23 AM IST
കൊച്ചി: അസംഘടിത മേഖലയിലെ തൊഴിലാളികളുടെ സാമൂഹിക- സാമ്പത്തിക ശക്തീകരണത്തിനു പ്രത്യേക പദ്ധതികൾ നടപ്പാക്കണമെന്ന് വരാപ്പുഴ ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ.
അസംഘടിത തൊഴിലാളികളുടെ നൈപുണ്യവും തൊഴിൽ ഉപകരണങ്ങളിലുള്ള ഉടമസ്ഥതയും വർധിപ്പിക്കുന്നതിന് കേരള ലേബർ മൂവ്മെന്റ് നടപ്പാക്കുന്ന പദ്ധതി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വനിതാ തയ്യൽ തൊഴിലാളികൾക്ക് യന്ത്രവത്കരണ തയ്യൽ മെഷീനുകൾ വിതരണം ചെയ്തു.
പ്രസിഡന്റ് സജി ഫ്രാൻസിസ് മനയിൽ അധ്യക്ഷത വഹിച്ചു. കെഎൽഎം സംസ്ഥാന അസോ. ഡയറക്ടർ ജോസഫ് ജൂഡ് പദ്ധതി വിശദീകരിച്ചു. ബാബു തണ്ണിക്കോട്, ജോൺസൺ പാലയ്ക്കപ്പറമ്പിൽ, അഡ്വ. ഡീന ജോസഫ്, ടി.ജി. ജോസഫ് തുടങ്ങിയർ പ്രസംഗിച്ചു.