കേന്ദ്ര നിയമത്തിലെ ഭേദഗതി ബിൽ ഈ നിയമസഭാ സമ്മേളനത്തിലെന്ന് മന്ത്രി
Sunday, August 31, 2025 1:54 AM IST
തിരുവനന്തപുരം: സംസ്ഥാനത്തു വർധിച്ചുവരുന്ന വന്യജീവി ആക്രമണം തടയാൻ കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിൽ കേരളം ഭേദഗതി വരുത്തുമെന്നു മന്ത്രി പി. രാജീവ്.
വരുന്ന നിയമസഭാ സമ്മേളനത്തിൽ ബിൽ കൊണ്ടുവരാനാണ് ലക്ഷ്യമിടുന്നത്. കണ്‍കറന്റ് ലിസ്റ്റിൽ ഉൾപ്പെട്ട വന്യജീവി സംരക്ഷണ നിയമത്തിൽ ഭേദഗതി കൊണ്ടുവരാൻ സംസ്ഥാനങ്ങൾക്കു കഴിയുമെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നു മനുഷ്യ- വന്യജീവി സംഘർഷവുമായി ബന്ധപ്പെട്ട മേഖലാ സമ്മേളനത്തിൽ പ്രസംഗിക്കവേ മന്ത്രി പറഞ്ഞു.
കടുവയുടെയും കാട്ടുമൃഗങ്ങളുടെയും ആക്രമണത്തിൽ മനുഷ്യജീവന് ഭീഷണിയോ ഗുരുതരമായി പരിക്കേൽക്കുന്ന സാഹചര്യമോ ഉണ്ടായാൽ അത്തരം സാഹചര്യത്തിൽ നടപടി സ്വീകരിക്കാൻ വൈൽഡ് ലൈഫ് വാർഡന് അധികാരം കൊടുക്കുന്ന നിയമഭേദഗതിയാണ് കൊണ്ടുവരാൻ ലക്ഷ്യമിടുന്നത്. വരുന്ന മന്ത്രിസഭയിൽ നിയമത്തിന്റെ കരട് അവതരിപ്പിക്കാനാകുമെന്നും മന്ത്രി പറഞ്ഞു.