അഞ്ചു ദിവസം; 73 കോടി വിറ്റുവരവുമായി സപ്ലൈകോ
Sunday, August 31, 2025 1:54 AM IST
കൊച്ചി: സംസ്ഥാനത്തെ ഓണവിപണിയില്‍ നേട്ടം കൊയ്തു സപ്ലൈകോ. ഓണത്തോടനുബന്ധിച്ചുള്ള ജില്ലാ ഫെയറുകള്‍ ആരംഭിച്ച് അഞ്ചുദിവസം പിന്നിടുമ്പോഴേക്കും 73 കോടിയിലധികം രൂപയാണ് സപ്ലൈകോ നേടിയത്. ഇതില്‍ ജില്ലാ ഫെയറുകളില്നിന്നു മാത്രമുള്ള വിറ്റുവരവ് രണ്ടുകോടിയില്‍ അധികമാണ്.
കഴിഞ്ഞ അഞ്ചു ദിവസത്തിനിടെ 10 ലക്ഷത്തിലധികം ഉപഭോക്താക്കളാണു സപ്ലൈകോ വില്പനശാലകള് സന്ദര്‍ശിച്ചത്. ഈമാസത്തിൽ 29 വരെ ആകെ 270 കോടി രൂപയുടെ വിറ്റുവരവാണു നേടിയത്. ഇതില്‍ 125 കോടി സബ്സിഡി ഇനങ്ങളുടെ വില്പന വഴിയാണ്.
സപ്ലൈകോ വില്പനശാലകളും ഓണച്ചന്തകളും ഇന്നും ഉത്രാട ദിനമായ സെപ്റ്റംബര്‍ നാലിനും തുറന്നു പ്രവര്‍ത്തിക്കും.