സംസ്ഥാനത്ത് 2000 കര്‍ഷക ചന്തകള്‍; പ്രവര്‍ത്തനം നാളെമുതല്‍
Sunday, August 31, 2025 1:54 AM IST
കൊച്ചി: കാര്‍ഷിക വികസന കര്‍ഷക ക്ഷേമവകുപ്പ്, ഹോര്‍ട്ടികോര്‍പ്, വിഎഫ്പിസികെ എന്നിവയുടെ സഹകരണത്തോടെ നാലു ദിവസങ്ങളിലായി നടത്തുന്ന 2000 കര്ഷകച്ചന്തകളുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ എറണാകുളത്ത് നടക്കും.
രാവിലെ ഒമ്പതിന് കരുമാലൂര്‍ പഞ്ചായത്ത് ഇക്കോ ഷോപ്പില്‍ നടക്കുന്ന ചടങ്ങില്‍ കൃഷിമന്ത്രി പി. പ്രസാദ് കര്‍ഷക ചന്ത ഉദ്ഘാടനം ചെയ്യും. മന്ത്രി പി. രാജീവ് അധ്യക്ഷത വഹിക്കും.
കര്‍ഷകരില്‍നിന്ന് നേരിട്ടു വാങ്ങി ഉപഭോക്താക്കളിലേക്ക് ഉത്പന്നങ്ങള്‍ എത്തിക്കുന്ന കര്ഷകച്ചന്തകള് കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തില്‍ നാളെമുതല്‍ നാലുവരെ പ്രവര്‍ത്തിക്കും.