നാഷണല്‍ ഫീറ്റല്‍ റേഡിയോളജി കോണ്‍ക്ലേവ് ഇന്ന്
Saturday, August 30, 2025 2:13 AM IST
കൊച്ചി: റേഡിയോളിസ്റ്റുകളുടെ സംഘടനയായ ഇന്ത്യന്‍ റേഡിയോളജിക്കല്‍ ആന്‍ഡ് ഇമേജിംഗ് അസോസിയേഷന് (ഐആര്‍ഐഎ) കേരള ചാപ്റ്ററും ഗ്ലോബല്‍ സാത്ത് അലയന്‍സ് ഫോര്‍ സേഫ് മദര്‍ഹുഡും സംയുക്തമായി സഘടിപ്പിക്കുന്ന നാഷണല്‍ ഫീറ്റല്‍ റേഡിയോളജി കോണ്‍ക്ലേവ് ഇന്ന് കലൂര്‍ ഐഎംഎ ഹൗസില്‍ ആരംഭിക്കും.
രാവിലെ11 ന് ഐആര്‍ഐഎ ദേശീയ പ്രസിഡന്റ് ഡോ. ഗുര്‍ദീപ് സിംഗ് ഉദ്ഘാടനം നിര്‍വഹിക്കും. കേരള ആരോഗ്യ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. മോഹനന് കുന്നുമ്മല്‍ മുഖ്യാതിഥിയാകും.
ഗര്‍ഭാവസ്ഥയിലെ അള്‍ട്രാസൗണ്ട് പരിശോധനകളില്‍ ഏകീകരണം ഉറപ്പാക്കുക, ചികിത്സാനിര്‍ണയ രീതികള്‍ കുറ്റമറ്റതാക്കുക എന്നിവയാണ് ദ്വിദിന ഉച്ചകോടിയുടെ ലക്ഷ്യങ്ങളെന്ന് സംഘാടകസമിതി ഭാരവാഹികളായ ഡോ. റിജോ മാത്യു, ഡോ. അമല്‍ ആന്റണി എന്നിവര്‍ പറഞ്ഞു.
ദേശീയതലത്തില്‍ പ്രഗത്ഭരായ ഗവേഷകര്‍ നേതൃത്വം നല്കുന്ന ഉച്ചകോടിയില്‍ വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള ഇരുനൂറോളം റേഡിയോളജിസ്റ്റുകള്‍ പങ്കെടുക്കും.