കാഞ്ഞിരപ്പള്ളി പഴയ പള്ളിയിൽ മാതാവിന്റെ പിറവിത്തിരുനാളും എട്ടുനോമ്പാചരണവും
Friday, August 29, 2025 1:14 AM IST
കാഞ്ഞിരപ്പള്ളി: സീറോമലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ മരിയൻ തീർഥാടന കേന്ദ്രമായ കാഞ്ഞിരപ്പള്ളി പഴയ പള്ളിയിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനത്തിരുനാളിനൊരുക്കമായുള്ള എട്ടുനോമ്പാചരണം 31 മുതൽ സെപ്റ്റംബർ എട്ടുവരെ നടക്കും.
31ന് വൈകുന്നേരം നാലിന് കത്തീഡ്രൽ വികാരിയും ആർച്ച്പ്രീസ്റ്റുമായ റവ.ഡോ. കുര്യൻ താമരശേരി കൊടിയേറ്റും, തുടർന്ന് വിശുദ്ധ കുർബാന. സെപ്റ്റംബർ ഒന്നു മുതൽ എട്ടുവരെ രാവിലെ അഞ്ചിനും, 6.30നും, 8.15നും, 10നും, ഉച്ചയ്ക്ക് 12നും, രണ്ടിനും, വൈകുന്നേരം 4.30നും, രാത്രി ഏഴിനും വിശുദ്ധ കുർബാന. തിരുനാൾ ദിവസങ്ങളിൽ വൈകുന്നേരം 6.15ന് ജപമാല പ്രദക്ഷിണമുണ്ടായിരിക്കും.
സെപ്റ്റംബർ ഒന്നിന് വൈകുന്നേരം 4.30ന് സീറോ മലബാർ കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപുരയ്ക്കൽ, നാലിന് വൈകുന്നേരം 4.30ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, ഏഴിന് വൈകുന്നേരം 4.30ന് മാർ മാത്യു അറയ്ക്കൽ, എട്ടിന് വൈകുന്നേരം 4.30ന് മാർ ജോസ് പുളിക്കൽ എന്നിവരും, കാഞ്ഞിരപ്പള്ളി രൂപതാ വികാരി ജനറാൾമാരായ റവ.ഡോ. ജോസഫ് വെള്ളമറ്റം, ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ, റവ.ഡോ. സെബാസ്റ്റ്യൻ കൊല്ലംകുന്നേൽ എന്നിവർ വിവിധ ദിവസങ്ങളിലും വിശുദ്ധ കുർബാന അർപ്പിക്കും.