അജിത്കുമാറിനെതിരായ അനധികൃത സ്വത്തു കേസ്; വിജിലന്‍സ് കോടതി ഉത്തരവിനു സ്റ്റേ
Thursday, August 28, 2025 3:05 AM IST
കൊച്ചി: എഡിജിപി എം.ആര്. അജിത്കുമാറിനെതിരേയുള്ള അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ക്ലീന്‍ ചിറ്റ് നല്കിയ വിജിലന്‍സ് റിപ്പോര്‍ട്ട് തള്ളി തുടര്‍നടപടിക്കു നിര്‍ദേശിച്ച തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു.
സെപ്റ്റംബര്‍ 12 വരെയാണു കേസിലെ നടപടികള്‍ തടഞ്ഞത്. അജിത്കുമാറിനെതിരേ അന്വേഷണം നടത്തിയതു വിജിലന്‍സ് ഡിവൈഎസ്പിയാണെന്ന് ഹൈക്കോടതിയില്‍ സര്‍ക്കാര്‍ അറിയിച്ചു. എസ്പിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടത്തിയതെന്നും സര്‍ക്കാര്‍ വിശദീകരിച്ചു.
സല്യൂട്ട് ചെയ്യേണ്ട ഉദ്യോഗസ്ഥന് എങ്ങനെ എഡിജിപിയെ ചോദ്യം ചെയ്യുമെന്ന് വിജിലന്‍സിനോട് ഹൈക്കോടതി ചോദിച്ചു. വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടു അജിത്കുമാര്‍ നല്കിയ ഹര്‍ജിയാണു കോടതിയുടെ പരിഗണനയിലുള്ളത്.