കേരളത്തിലേതു മോദി അരി: ജോര്‍ജ് കുര്യന്
Wednesday, August 27, 2025 2:22 AM IST
കൊച്ചി: കേരളത്തില്‍ റേഷനായി നൽകുന്നതിൽ പിണറായി വിജയന് സര്‍ക്കാര്‍ നല്കുന്ന ഒരു മണി അരിപോലും ഇല്ലെന്നു കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്. മുഴുവന്‍ അരിയും കേന്ദ്രസര്‍ക്കാര്‍ നൽകുന്ന ‘മോദി അരി’യാണെന്നും മന്ത്രി കൊച്ചിയിൽ പത്രസമ്മേളനത്തിൽ പറഞ്ഞു.
കേന്ദ്രത്തില്‍നിന്നു നൽകുന്ന അരിയും ഗോതമ്പും സബ്സിഡിയായി സംസ്ഥാനത്തിനു കൊടുക്കാം. പക്ഷേ ഇതു മുഴുവന്‍ ഞങ്ങളുടേതാണെന്നു പറയരുത്. കേരളത്തിന് കേന്ദ്രസര്‍ക്കാര്‍ ഒരു മാസം 1,18,754 മെട്രിക് ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ നല്‍കുന്നുണ്ട്. ഇതില്‍ ഭക്ഷ്യസുരക്ഷാ പദ്ധതിപ്രകാരം 69,831 മെട്രിക് ടണ്‍ അരിയും 15,629 മെട്രിക് ടണ്‍ ഗോതമ്പും ഉള്‍പ്പെടുന്നു.
കൂടാതെ, ഓണം പോലുള്ള വിശേഷാവസരങ്ങളില്‍ ആറു മാസത്തെ അരി യാതൊരു പണവും വാങ്ങാതെ മുന്‍കൂറായി എടുക്കാനും കേന്ദ്രം അനുവാദം നല്‍കിയിട്ടുണ്ട്. കൂടാതെ ഓണം പോലുള്ള സമയങ്ങളില്‍ ആറു മാസത്തെ അരി ഒരു രൂപപോലും അഡ്വാന്‍സ് നല്‍കാതെ എടുത്ത് സംസ്ഥാനസര്‍ക്കാരിന് വിതരണം ചെയ്യാമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.