തദ്ദേശ തെരഞ്ഞെടുപ്പില്‍ എഎപി ഒറ്റയ്ക്ക് മത്സരിക്കും
Tuesday, August 26, 2025 1:50 AM IST
കൊച്ചി: വരുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി ഒറ്റയ്ക്കു മത്സരിക്കുമെന്ന് സംസ്ഥാന സെക്രട്ടറി ഷക്കീര്‍ അലി പത്രസമ്മേളനത്തില്‍ പറഞ്ഞു.
എല്ലാ സീറ്റുകളിലും സ്വന്തം സ്ഥാനാര്‍ഥികളെ നിര്‍ത്താനാണു തീരുമാനം. ഏതെങ്കിലുമൊരു മുന്നണിയുടെ ഭാഗമായി മത്സരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.