ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലാ വിസി നിയമനത്തിനു വിജ്ഞാപനമിറങ്ങി
Tuesday, August 26, 2025 1:50 AM IST
തിരുവനന്തപുരം: കേരള സാങ്കേതിക സര്‍വകലാശാലയിലേക്കും ഡിജിറ്റല്‍ സര്‍വകലാശാലയിലേക്കും വൈസ് ചാന്‍സലര്‍മാരെ നിയമിക്കുന്നതിനായുള്ള വിജ്ഞാപനമിറക്കി സര്‍ക്കാര്‍.
വൈസ് ചാന്‍സലര്‍ പദവിയിലേക്കു യോഗ്യരായവര്‍ സെപ്റ്റംബര്‍ 19ന് വൈകുന്നേരം ആറുവരെ ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഓഫീസ് വിലാസത്തില്‍ അപേക്ഷ നല്‍കണം. അപേക്ഷകര്‍ക്ക് 61 വയസ് കവിയരുത്.
സര്‍വകലാശാലയില്‍ പ്രഫസര്‍ തസ്തികയിലോ, ഗവേഷണ, അക്കാദമിക ഭരണസ്ഥാപനത്തിലോ 10 വര്‍ഷത്തില്‍ കുറയാത്ത പരിചയം വേണം.
ജഡ്ജി സുധാന്‍ഷു ധൂലിയ അധ്യക്ഷനായി സെര്‍ച്ച് കമ്മിറ്റി രൂപവത്കരിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.
സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിക്കുന്ന പട്ടികയില്‍നിന്നും രണ്ടു പേരേയും ഗവര്‍ണര്‍ സമര്‍പ്പിക്കുന്ന പട്ടികയില്‍നിന്നു രണ്ടുപേരെയും ഉള്‍ക്കൊള്ളിച്ചാണ് അഞ്ചംഗ സെര്‍ച്ച് കമ്മിറ്റി രൂപവത്കരിക്കേണ്ടത്.