ആരോപണത്തില്‍ ഉറച്ച് അവന്തിക; ടെലഗ്രാം ചാറ്റുകള്‍ പുറത്തുവിടണമെന്ന് ആവശ്യം
Monday, August 25, 2025 3:36 AM IST
കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണത്തില്‍ ഉറച്ച് ട്രാന്‍സ്ജെന്‍ഡര്‍ അവന്തിക. രാഹുലിനെതിരായ വെളിപ്പെടുത്തലിനു മുന്‍പത്തെ സംഭാഷണമാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. രാഹുല്‍ പുറത്തുവിട്ട തെളിവുകള്‍ വാട്സാപ് സന്ദേശങ്ങളാണ്. എന്നാല്‍ ടെലഗ്രാമിലെ സന്ദേശങ്ങളിലാണ് മോശമായി സംസാരിച്ചത്. അതു വാനിഷിംഗ് മോഡില്‍ ആണ് അയച്ചത്. നിയമപരമായി മുന്നോട്ടുപോയാല്‍ ആ മെസേജുകള്‍ വീണ്ടെടുക്കാന്‍ സാധിക്കും.
തന്നോട് ആവശ്യപ്പെട്ടിട്ടാണു ഫോണ്‍ സംഭാഷണത്തിന്റെ റിക്കാര്‍ഡിംഗ് അയച്ചു കൊടുത്തത്. രാഹുലുമായി നല്ല സുഹൃദ്ബന്ധം ഉണ്ടായിരുന്നു. ആ സമയത്താണു മോശമായി സംസാരിച്ചത്.രാഹുലുമായുള്ള വാട്സാപ് ചാറ്റ് പുറത്തുവിട്ടതിനു പിന്നാലെ വലിയ സൈബര്‍ ആക്രമണമാണു നേരിടുന്നത്. അന്നു ഭയന്നിട്ടാണ് പറയാതിരുന്നത്. ഇപ്പോഴും ടെന്‍ഷനാണ്. സൈബര്‍ ആക്രമണം നിരന്തരം ഉണ്ടാകുന്നുണ്ടെന്നും അവന്തിക പറഞ്ഞു.