സൗജന്യ ഓണക്കിറ്റ് വിതരണം: സംസ്ഥാനതല ഉദ്ഘാടനം 26ന്
Sunday, August 24, 2025 2:11 AM IST
തിരുവനന്തപുരം: കേരള സർക്കാർ എഎവൈ റേഷൻ കാർഡ് ഉടമകൾക്കും ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കും നൽകുന്ന സൗജന്യ ഓണക്കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം 26ന് രാവിലെ 9.30ന് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഹാളിൽ ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി.ആർ. അനിൽ നിർവഹിക്കും. 14 ഇനം അവശ്യ വസ്തുക്കൾ അടങ്ങിയ കിറ്റാണു വിതരണം ചെയ്യുന്നത്.