സുഹൃത്തിന്റെ വെട്ടേറ്റ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു
Sunday, August 24, 2025 12:51 AM IST
പാലാ: ഒരുമിച്ചു താമസിച്ചിരുന്ന തമിഴ്നാട് സ്വദേശികളായ സുഹൃത്തുക്കള്‍ തമ്മിലുള്ള തര്‍ക്കത്തിനൊടുവില്‍ വെട്ടേറ്റ് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന ആള് മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് തമിഴ്നാട് സ്വദേശി കാര്‍ത്തിക് പോലീസിന്റെ പിടിയിലായി.
ഇടമറ്റത്തെ കോണ്‍വെന്റില്‍ ജോലിക്കാരനായ തമിഴ്നാട് സ്വദേശി സൂര്യ എന്ന് വിളിക്കുന്ന അറുമുഖം ഷണ്‍മുഖവേലാണ് കൊല്ലപ്പെട്ടത്. 21ന് രാത്രി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ട് വീട്ടില്‍ ഉണ്ടായിരുന്ന വെട്ടുകത്തികൊണ്ട് കഴുത്തിലും മുഖത്തും വെട്ടി മാരകമായ മുറിവേല്‍പ്പിക്കുകയായിരുന്നു.
സംഭവസ്ഥലത്തെത്തിയ പോലീസാണ് മാരകമായി പരിക്കേറ്റ സൂര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.