വയോസേവന അവാർഡിന് അപേക്ഷിക്കാം
Sunday, August 24, 2025 12:51 AM IST
തിരുവനന്തപുരം: വയോജനങ്ങളുടെ ക്ഷേമവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി വിവിധപദ്ധതികളും പ്രവർത്തനങ്ങളും നടപ്പിലാക്കുന്ന സർക്കാർ/ സർക്കാർ ഇതര വിഭാഗങ്ങൾക്കും വിവിധ കലാ കായിക സാംസ്കാരിക മേഖലയിൽ മികവു തെളിയിച്ച മുതിർന്ന പൗരന്മാർക്കും സമൂഹ്യനീതി വകുപ്പ് നൽകുന്ന വയോസേവന അവാർഡിന് അപേക്ഷ ക്ഷണിച്ചു.
അവാർഡിനുള്ള അപേക്ഷ തൃശൂർ ജില്ലാ സാമൂഹ്യനീതി ഓഫീസിൽ ലഭിക്കുന്നതിനുള്ള അവസാന തീയതി ഓഗസ്റ്റ് 30 ആണ്.
അപേക്ഷാ ഫോം തൃശൂർ ചെമ്പുക്കാവ് മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ സാമൂഹ്യനീതി ഓഫീസിൽ നിന്നോ www. swdkerala.gov.in ൽ നിന്നോ ലഭിക്കും.