ഷുഹൈബ് വധക്കേസ്: അഡ്വ. കെ. പദ്മനാഭൻ സ്പെഷൽ പ്രോസിക്യൂട്ടർ
Sunday, August 24, 2025 2:11 AM IST
കണ്ണൂർ: യൂത്ത് കോൺഗ്രസ് എടയന്നൂർ ബ്ലോക്ക് പ്രസിഡന്റായിരുന്ന ശുഹൈബ് വധക്കേസിൽ സ്പെഷൽ പ്രോസിക്യൂട്ടറായി അഡ്വ. കെ. പദ്മനാഭനെ നിയമിച്ചു.
ശുഹൈബിന്റെ മാതാപിതാക്കൾ നല്കിയ ഹർജിയിൽ സർക്കാരിനോട് ആറാഴ്ചയ്ക്കകം തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്നാണ് സർക്കാർ ഉത്തരവായത്.
അഡ്വ. ടി. ആസഫലി മുഖേനയാണ് ശുഹൈബിന്റെ മാതാപിതാക്കൾ ഹൈക്കോടതിയെ സമീപിച്ചിരുന്നത്.
സിപിഎം പ്രവർത്തകർ പ്രതികളായ കേസിൽ പബ്ലിക് പ്രോസിക്യൂട്ടറെ വയ്ക്കണമെന്ന ശുഹൈബിന്റെ മാതാപിതാക്കളുടെ ആവശ്യത്തിന് ആറാഴ്ചയ്ക്കകം തീരുമാനമെടുക്കണമെന്ന് ജൂൺ നാലിന് ഹൈക്കോടതി സർക്കാരിനു നിർദേശം നല്കിയിരുന്നതാണ്. എന്നാൽ, ഒമ്പത് ആഴ്ചകൾക്ക് ശേഷമാണ് സർക്കാർ നടപടി.