തൃ​​​​ശൂ​​​​ർ: ഹ​​​​രി​​​​യാ​​​​ന​​​​യി​​​​ലും മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര​​​​യി​​​​ലും ന​​​​ട​​​​ന്ന​​​​തു​​​​പോ​​​​ലു​​​​ള്ള വോ​​​​ട്ടു​​​​ക്ര​​​​മ​​​​ക്കേ​​​​ടു​​​​ത​​​​ന്നെ​​​​യാ​​​​ണു തൃ​​​​ശൂ​​​​രി​​​​ലും ന​​​​ട​​​​ന്ന​​​​തെ​​​​ന്ന് എ​​​​ഐ​​​​സി​​​​സി ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി ദീ​​​​പാ​​​​ദാ​​​​സ് മു​​​​ൻ​​​​ഷി പ​​​​റ​​​​ഞ്ഞു. ഡോ. ​​​​പ​​​​ൽ​​​​പു ഫൗ​​​​ണ്ടേ​​​​ഷ​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ ‘ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ​​​​ സം​​​​ര​​​​ക്ഷ​​​​ണ​​​​വും പ​​​​ര​​​​മാ​​​​ധി​​​​കാ​​​​ര​​​​വും എ​​​​ന്ന വി​​​​ഷ​​​​യ​​​​ത്തി​​​​ൽ ന​​​​ട​​​​ത്തി​​​​യ സ​​​​മ്മേ​​​​ള​​​​നം ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​വ​​​​ർ.

മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര​​​​യി​​​​ലും മ​​​​റ്റു സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലു​​​​മൊ​​​​ക്കെ പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ വീ​​​​ടു​​​​ക​​​​ളി​​​​ൽ ക​​​​യ​​​​റി​​​​യി​​​​റ​​​​ങ്ങി​​​​യാ​​​​ണു വോ​​​​ട്ട് ക്ര​​​​മ​​​​ക്കേ​​​​ടു ന​​​​ട​​​​ത്തി​​​​യ​​​​തെ​​​​ന്നു ക​​​​ണ്ടെ​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്. കൃ​​​​ത്യ​​​​മാ​​​​യ തെ​​​​ളി​​​​വു​​​​ക​​​​ളു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണു രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി വോ​​​​ട്ട് ക്ര​​​​മ​​​​ക്കേ​​​​ട് സം​​​​ബ​​​​ന്ധി​​​​ച്ച് ആ​​​​രോ​​​​പ​​​​ണം ഉ​​​​ന്ന​​​​യി​​​​ച്ച​​​​ത്. തൃ​​​​ശൂ​​​​ർ മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ലും വോ​​​​ട്ടു​​​​മോ​​ഷ​​ണം ന​​​​ട​​​​ന്നു.


ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന​​​​ത​​​​ന്നെ അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്കാ​​​​നാ​​​​ണു ബി​​​​ജെ​​​​പി ശ്ര​​​​മം. എ​​​​ല്ലാ ദി​​​​വ​​​​സ​​​​വും അ​​​​വ​​​​രു​​​​ടെ എ​​​​ല്ലാ പ​​​​രി​​​​പാ​​​​ടി​​​​ക​​​​ളും ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന​​​​യ്‌​​​​ക്കെ​​​​തി​​​​രേ​​​​യാ​​​​ണ്. വോ​​​​ട്ട് ക്ര​​​​മ​​​​ക്കേ​​​​ട് ന​​​​ട​​​​ത്തി​​​​യ​​​​തി​​​​നെ​​​​തി​​​​രേ അ​​​​വ​​​​സാ​​​​നം​​​​ വ​​​​രെ പൊ​​​​രു​​​​തു​​​​മെ​​​​ന്നും ദീ​​​​പാ​​​​ദാ​​​​സ് മു​​​​ൻ​​​​ഷി പ​​​​റ​​​​ഞ്ഞു.

ഡി​​​​സി​​​​സി പ്ര​​​​സി​​​​ഡ​​​​ന്‍റ് അ​​​​ഡ്വ. ജോ​​​​സ​​​​ഫ് ടാ​​​​ജ​​​​റ്റ് അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു. ദീ​​​​പി​​​​ക ന്യൂ​​​​ഡ​​​​ൽ​​​​ഹി ബ്യൂ​​​​റോ ചീ​​​​ഫ് ജോ​​​​ർ​​​​ജ് ക​​​​ള്ളി​​​​വ​​​​യ​​​​ലി​​​​ൽ, എ​​​​ഐ​​​​സി​​​​സി സെ​​​​ക്ര​​​​ട്ട​​​​റി പി.​​​​വി. മോ​​​​ഹ​​​​ൻ, ഋ​​​​ഷി പല്‍പ്പു എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു.