ആകാശത്ത് ഓണസദ്യയൊരുക്കി എയർ ഇന്ത്യ എക്സ്പ്രസ്
Sunday, August 24, 2025 2:11 AM IST
കൊച്ചി: ഓണത്തോടനുബന്ധിച്ച് കേരളത്തിലെ നാലു വിമാനത്താവളങ്ങളില്‍നിന്നും മംഗളൂരുവിൽനിന്നും വിദേശത്തേക്കും തിരിച്ചും യാത്ര ചെയ്യുന്നവര്‍ക്ക് ആകാശത്ത് ഓണസദ്യയൊരുക്കി എയര്‍ ഇന്ത്യ എക്സ്പ്രസ്.
ഇന്നു മുതല്‍ സെപ്റ്റംബര്‍ ആറുവരെ യാത്ര ചെയ്യുന്നവര്‍ക്ക് എയര്‍ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റിലൂടെയും മൊബൈല്‍ ആപ്പിലൂടെയും യാത്ര പുറപ്പെടുന്നതിന് 18 മണിക്കൂര്‍ മുന്‍പു വരെ ഓണസദ്യ മുന്‍കൂര്‍ ബുക്ക് ചെയ്യാം.
കസവ് കരയുടെ ഡിസൈനില്‍ തയാറാക്കിയ പ്രത്യേക പാക്കറ്റുകളിലാണ് ഓണസദ്യ യാത്രക്കാരുടെ കൈയിലെത്തുന്നത്. 500 രൂപയ്ക്ക് എയര്‍ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റായ air indiaexpress.comലൂടെ ഓണസദ്യ പ്രീബുക്ക് ചെയ്യാം.