രാഹുൽ മാങ്കൂട്ടത്തിലിനെതിരേ പരാതിയില്ലാതെ എങ്ങനെ നടപടിയെടുക്കും: ദീപാദാസ് മുൻഷി
Sunday, August 24, 2025 2:12 AM IST
തൃശൂർ: രാഹുൽ മാങ്കൂട്ടത്തിലിനെതിരേ ആരിൽനിന്നും പരാതി ലഭിച്ചിട്ടില്ലെന്നും പരാതി ലഭിക്കാതെ എങ്ങനെയാണു നടപടിയെടുക്കുകയെന്നും കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി.
കെപിസിസി പ്രസിഡന്റിനോ പോലീസ് സ്റ്റേഷനിലോ രാഹുൽ മാങ്കൂട്ടത്തിലിനെതിരേ പരാതി ലഭിച്ചിട്ടില്ല. യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനത്തുനിന്ന് രാഹുലിനെ ആരും പുറത്താക്കിയതല്ല, രാജിവച്ചതാണ്. ധാർമികതയുടെ പേരിലാണു രാഹുൽ മാങ്കൂട്ടത്തിൽ പാർട്ടിസ്ഥാനം രാജിവച്ചത്.
കോൺഗ്രസ് ധാർമികതയിൽ ഉറച്ചുനിൽക്കുന്നു. ആ ധാർമികതയുടെ മാതൃക മറ്റു രാഷ്ട്രീയ പാർട്ടികളും പിന്തുടരണം. ഇത്തരം ആരോപണവിധേയരായ മറ്റു രാഷ്ട്രീയപാർട്ടി എംഎൽഎമാരുടെ കാര്യം അന്വേഷിച്ചിട്ടു മതി കോൺഗ്രസിലേത് അന്വേഷിക്കാനെന്നും ദീപാദാസ് മുൻഷി പറഞ്ഞു.