തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​​സ്‌​​​ലിം, ക്രി​​​സ്ത്യ​​​ൻ, ബു​​​ദ്ധ, സി​​​ഖ്, പാ​​​ഴ്‌​​​സി, ജൈ​​​ൻ എ​​​ന്നീ ന്യൂ​​​ന​​​പ​​​ക്ഷ മ​​​ത​​​വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​പ്പെ​​​ടു​​​ന്ന വി​​​ധ​​​വ​​​ക​​​ൾ/ വി​​​വാ​​​ഹ​​​ബ​​​ന്ധം വേ​​​ർ​​​പെടു​​​ത്തി​​​യ/​​​ഉ​​​പേ​​​ക്ഷി​​​ക്ക​​​പ്പെ​​​ട്ട സ്ത്രീ​​​ക​​​ൾ​​​ക്കു​​​ള്ള ഇ​​​മ്പി​​​ച്ചി ബാ​​​വ ഭ​​​വ​​​ന പു​​​ന​​​രു​​​ദ്ധാ​​​ര​​​ണ പ​​​ദ്ധ​​​തി​​​യി​​​ൽ സെ​​​പ്റ്റം​​​ബ​​​ർ ഒ​​​ന്നു​​​വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം.

ശ​​​രി​​​യാ​​​യ ജ​​​ന​​​ലു​​​ക​​​ൾ, വാ​​​തി​​​ലു​​​ക​​​ൾ/ മേ​​​ൽ​​​ക്കൂ​​​ര/ ഫ്‌​​​ളോ​​​റിം​​​ഗ്/ ഫി​​​നി​​​ഷിം​​​ഗ്/ പ്ലം​​​ബിം​​​ഗ്/ സാ​​​നി​​​ട്ടേ​​​ഷ​​​ൻ/ ഇ​​​ല​​​ക്ട്രി​​​ഫി​​​ക്കേ​​​ഷ​​​ൻ എ​​​ന്നി​​​വ​​​യി​​​ല്ലാ​​​ത്ത വീ​​​ടു​​​ക​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന സൗ​​​ക​​​ര്യം മെ​​​ച്ച​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നാ​​​ണ് ധ​​​ന​​​സ​​​ഹാ​​​യം ന​​​ൽ​​​കു​​​ന്ന​​​ത്.

ഒ​​​രു വീ​​​ടി​​​ന്‍റെ അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി​​​ക​​​ൾ​​​ക്ക് 50,000 രൂ​​​പ​​​യാ​​​ണ് ധ​​​ന​​​സ​​​ഹാ​​​യം. തു​​​ക തി​​​രി​​​ച്ച​​​ടയ്​​​ക്കേ​​​ണ്ട​​​തി​​​ല്ല. അ​​​പേ​​​ക്ഷ​​​ക​​​യു​​​ടെ സ്വ​​​ന്തം/ പ​​​ങ്കാ​​​ളി​​​യു​​​ടെ പേ​​​രി​​​ലു​​​ള്ള വീ​​​ടി​​​ന്‍റെ പ​​​ര​​​മാ​​​വ​​​ധി വി​​​സ്തീ​​​ർ​​​ണം 1200 സ്‌​​​ക്വ​​​യ​​​ർ​​​ഫീ​​​റ്റ് ക​​​വി​​​യ​​​രു​​​ത്. ബി​​​പി​​​എ​​​ൽ കു​​​ടും​​​ബ​​​ത്തി​​​ന് മു​​​ൻ​​​ഗ​​​ണ​​​ന. അ​​​പേ​​​ക്ഷ​​​ക​​​യ്ക്കോ, അ​​​വ​​​രു​​​ടെ മ​​​ക്ക​​​ൾ​​​ക്കോ, ശാ​​​രീ​​​രി​​​ക-മാ​​​ന​​​സി​​​ക വെ​​​ല്ലു​​​വി​​​ളി നേ​​​രി​​​ടു​​​ന്ന​​​വ​​​ർ, ഏ​​​ക വ​​​രു​​​മാ​​​ന​​​ദാ​​​യ​​​ക, പെ​​​ൺ​​​കു​​​ട്ടി​​​ക​​​ൾ മാ​​​ത്ര​​​മു​​​ള്ള /മ​​​ക്ക​​​ളി​​​ല്ലാ​​​ത്ത അ​​​പേ​​​ക്ഷ​​​ക തു​​​ട​​​ങ്ങി​​​യ​​​വ​​​ർ​​​ക്ക് മു​​​ൻ​​​ഗ​​​ണ​​​ന ന​​​ൽ​​​കും.

സ​​​ർ​​​ക്കാ​​​ർ/​​​അ​​​ർധ സ​​​ർ​​​ക്കാ​​​ർ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ സ്ഥി​​​രവ​​​രു​​​മാ​​​നം ല​​​ഭി​​​ക്കു​​​ന്ന മ​​​ക്ക​​​ളു​​​ള്ള വി​​​ധ​​​വ​​​ക​​​ൾ, സ​​​ർ​​​ക്കാ​​​രി​​​ൽനി​​​ന്നോ സ​​​മാ​​​ന ഏ​​​ജ​​​ൻ​​​സി​​​ക​​​ളി​​​ൽനി​​​ന്നോ ഇ​​​തി​​​ന് മു​​​മ്പ് 10 വ​​​ർ​​​ഷ​​​ത്തി​​​നു​​​ള്ളി​​​ൽ ഭ​​​വ​​​ന നി​​​ർ​​​മാ​​​ണ​​​ത്തി​​​ന് സ​​​ഹാ​​​യം ല​​​ഭി​​​ച്ച​​​വ​​​ർ എ​​​ന്നി​​​വ​​​ർ വീ​​​ണ്ടും അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട​​​തി​​​ല്ല. വ​​​കു​​​പ്പ് പ്ര​​​ത്യേ​​​കം ത​​​യാ​​​റാ​​​ക്കി​​​യ അ​​​പേ​​​ക്ഷാ ഫാ​​​റം മു​​​ഖേ​​​ന​​​യാ​​​ണ് അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട​​​ത്.


അ​​​പേ​​​ക്ഷ​​​ക​​​യു​​​ടെ സ്വ​​​ന്തം/​​​പ​​​ങ്കാ​​​ളി​​​യു​​​ടെ പേ​​​രി​​​ലു​​​ള്ള 2025-26 സാ​​​മ്പ​​​ത്തി​​​ക വ​​​ർ​​​ഷ​​​ത്തെ ഭൂ​​​മി​​​യു​​​ടെ ക​​​രം ഒ​​​ടു​​​ക്കി​​​യ ര​​​സീ​​​തി​​​ന്‍റെ പ​​​ക​​​ർ​​​പ്പ്, റേ​​​ഷ​​​ൻ കാ​​​ർ​​​ഡി​​​ന്‍റെ പ​​​ക​​​ർ​​​പ്പ് എ​​​ന്നി​​​വ​​​യോ​​​ടൊ​​​പ്പം വീ​​​ട് റി​​​പ്പ​​​യ​​​ർ ചെ​​​യ്യേ​​​ണ്ട​​​തി​​​നും വീ​​​ടി​​​ന്‍റെ വി​​​സ്തീ​​​ർ​​​ണം തെ​​​ളി​​​യി​​​ക്കു​​​ന്ന​​​തി​​​നും, മ​​​റ്റു വ​​​കു​​​പ്പു​​​ക​​​ളി​​​ൽ നി​​​ന്നോ / സ​​​മാ​​​ന ഏ​​​ജ​​​ൻ​​​സി​​​ക​​​ളി​​​ൽ നി​​​ന്നോ അ​​​പേ​​​ക്ഷ​​​ക​​​യ്ക്ക് 10 വ​​​ർ​​​ഷ​​​ത്തി​​​നു​​​ള്ളി​​​ൽ ഭ​​​വ​​​നനി​​​ർമാ​​​ണ​​​ത്തി​​​നോ / പു​​​ന​​​രു​​​ദ്ധാ​​​ര​​​ണ​​​ത്തി​​​നോ ആ​​​നു​​​കൂ​​​ല്യം ല​​​ഭി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്ന് തെ​​​ളി​​​യി​​​ക്കു​​​ന്ന​​​തി​​​നും ആ​​​വ​​​ശ്യ​​​മാ​​​യ സാ​​​ക്ഷ്യ​​​പ​​​ത്രം ബ​​​ന്ധ​​​പ്പെ​​​ട്ട ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ത്തി​​​ന്‍റെ അ​​​ധി​​​കാ​​​ര​​​പ്പെ​​​ടു​​​ത്തി​​​യ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നി​​​ൽനി​​​ന്നും അ​​​പേ​​​ക്ഷ​​​യോ​​​ടൊ​​​പ്പം ഹാ​​​ജ​​​രാ​​​ക്ക​​​ണം.

പൂ​​​രി​​​പ്പി​​​ച്ച അ​​​പേ​​​ക്ഷ അ​​​നു​​​ബ​​​ന്ധ രേ​​​ഖ​​​ക​​​ൾ സ​​​ഹി​​​തം അ​​​ത​​​ത് ജി​​​ല്ലാ ക​​​ള​​​ക്ട​​​റേ​​​റ്റി​​​ലെ ന്യൂ​​​ന​​​പ​​​ക്ഷ​​​ക്ഷേ​​​മ സെ​​​ക്ഷ​​​നി​​​ൽ നേ​​​രി​​​ട്ടോ, ഡെ​​​പ്യൂ​​​ട്ടി ക​​​ള​​​ക്ട​​​ർ (ജ​​​ന​​​റ​​​ൽ), ജി​​​ല്ലാ ന്യൂ​​​ന​​​പ​​​ക്ഷ​​​ക്ഷേ​​​മ സെ​​​ക്‌​​​ഷ​​​ൻ, ജി​​​ല്ലാ ക​​​ള​​​ക്ട​​​റേ​​​റ്റ് എ​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ൽ അ​​​ത​​​ത് ജി​​​ല്ലാ ക​​​ള​​​ക്ട​​​റേ​​​റ്റി​​​ലേ​​​ക്ക് ത​​​പാ​​​ൽ മു​​​ഖാ​​​ന്തി​​​ര​​​മോ അ​​​പേ​​​ക്ഷി​​​ക്കാം.

അ​​​പേ​​​ക്ഷാ​​​ഫോം www.minoritywelfare.kerala.gov.in ൽ ​​​ല​​​ഭി​​​ക്കും.