കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്തെ അ​​​ധ്യാ​​​പ​​​ക സ​​​ര്‍വീ​​​സ് സം​​​ഘ​​​ട​​​നാ​​​ച​​​രി​​​ത്ര​​​ത്തി​​​ല്‍ ആ​​​ദ്യ​​​മാ​​​യി ഡി​​​ജി​​​റ്റ​​​ല്‍ മെം​​​ബ​​​ര്‍ഷി​​​പ്പു​​​മാ​​​യി പ്ര​​​ധാ​​​നാ​​​ധ്യാ​​​പ​​​ക​​​രു​​​ടെ സ്വ​​​ത​​​ന്ത്ര സം​​​ഘ​​​ട​​​ന​​​യാ​​​യ കേ​​​ര​​​ള പ്രൈ​​​വ​​​റ്റ് പ്രൈ​​​മ​​​റി ഹെ​​​ഡ്മാ​​​സ്റ്റേ​​​ഴ്‌​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ (കെ​​​പി​​​പി​​​എ​​​ച്ച്എ).

എ​​​യ്ഡ​​​ഡ് പ്രൈ​​​മ​​​റി പ്ര​​​ധാ​​​നാ​​​ധ്യാ​​​പ​​​ക​​​ര്‍ക്കു ലി​​​ങ്കി​​​ല്‍ പ്ര​​​വേ​​​ശി​​​ച്ച് അം​​​ഗ​​​ത്വ​​​ത്തി​​​നാ​​​യി അ​​​പേ​​​ക്ഷ ന​​​ല്‍കാം. ഇ​​​തോ​​​ടൊ​​​പ്പം ഓ​​​ണ്‍ലൈ​​​നാ​​​യി മെം​​​ബ​​​ര്‍ഷി​​​പ്പ് ഫീ​​​സും അ​​​ട​​​യ്ക്കാം. അ​​​പേ​​​ക്ഷ​​​യ്ക്ക് ഉ​​​പ​​​ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി അം​​​ഗീ​​​കാ​​​രം ന​​​ല്‍കി​​​യാ​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍ ജി​​​ല്ലാ​​​ത​​​ല​​​ത്തി​​​ല്‍ എ​​​ത്തും. ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി അം​​​ഗീ​​​ക​​​രി​​​ച്ചാ​​​ല്‍ അ​​​ടു​​​ത്ത​​​ഘ​​​ട്ട​​​ത്തി​​​ല്‍ സം​​​സ്ഥാ​​​ന സ​​​മി​​​തി പ​​​രി​​​ശോ​​​ധി​​​ച്ച് അം​​​ഗ​​​ത്വം ന​​​ല്‍കും.


തു​​​ട​​​ര്‍ന്ന് അം​​​ഗ​​​ങ്ങ​​​ള്‍ക്ക് ഐ​​​ഡി കാ​​​ര്‍ഡ് ഡൗ​​​ണ്‍ലോ​​​ഡ് ചെ​​​യ്യാം. മ​​​ല​​​പ്പു​​​റം പ​​​റ​​​പ്പൂ​​​ര്‍ ഇ​​​രി​​​ങ്ങ​​​ല്ലൂ​​​ര്‍ എ​​​എം​​​എ​​​ല്‍പി സ്‌​​​കൂ​​​ള്‍ പ്ര​​​ധാ​​​നാ​​​ധ്യാ​​​പ​​​ക​​​ന്‍ പി. ​​​മു​​​ഹ​​​മ്മ​​​ദ് സ​​​ബാ​​​ഹാ​​​ണു ഡി​​​ജി​​​റ്റ​​​ല്‍ മെം​​​ബ​​​ര്‍ഷി​​​പ്പി​​​നു​​​ള്ള സോ​​​ഫ്റ്റ്‌​​​വേ​​​ര്‍ ത​​​യാ​​​റാ​​​ക്കി​​​യ​​​ത്. സം​​​സ്ഥാ​​​ന​​​ത​​​ല മെം​​​ബ​​​ര്‍ഷി​​​പ്പ് കാ​​​മ്പ​​​യി​​​ന്‍ കെ​​​പി​​​പി​​​എ​​​ച്ച്എ സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി ജി. ​​​സു​​​നി​​​ല്‍കു​​​മാ​​​ര്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.