രാഹുൽ രാജിവയ്ക്കണം: ഉമ തോമസ്
Monday, August 25, 2025 3:36 AM IST
കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എസ്ഥാനം രാജിവച്ച് ഉത്തരവാദിത്വത്തോടെ മാറിനില്‍ക്കണമെന്ന് ഉമ തോമസ് എംഎല്‍എ. രാഹുലിന്റെ രാജി ആവശ്യപ്പെടേണ്ടതാണെന്നും ഉമ മാധ്യമങ്ങളോടു പ്രതികരിച്ചു. ശനിയാഴ്ചതന്നെ രാജിതീരുമാനം ഉണ്ടാകുമെന്നാണു പ്രതീക്ഷിച്ചത്. ആദ്യം താന്‍ വിചാരിച്ചതു ട്രാപ്പ് ചെയ്യാനുള്ള നീക്കമാണെന്നാണ്. എന്നാല്‍, ഒന്നിനുപുറകെ ഒന്നായി മറ്റുള്ളവര്‍ പറയാന്‍ തുടങ്ങി. ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത് ഗുരുതരമായ വെളിപ്പെടുത്തലുകളാണ്.
ആരോപണങ്ങള്‍ തെറ്റായിരുന്നെങ്കില്‍ രാഹുല്‍ മാനനഷ്ടത്തിനു കേസ് കൊടുക്കണമായിരുന്നു. എന്നാല്‍, അതു ചെയ്തിട്ടില്ല. എംഎല്‍എയെ ജനങ്ങള്‍ തെരഞ്ഞെടുത്തതാണ്. ജനങ്ങളെ മുള്‍മുനയില്‍ നിര്‍ത്തരുത്. രാഹുലിനെതിരേ തന്നോട് ആരും ഇതുവരെ പരാതി പറഞ്ഞിരുന്നില്ലെന്നും ഉമ തോമസ് പറഞ്ഞു.