തോറിയം ഇന്ധനമായ ആണവ റിയാക്ടര്‍ കേരളത്തില്‍ സ്ഥാപിക്കേണ്ടതുണ്ടെന്ന് മന്ത്രി കൃഷ്ണന്‍കുട്ടി
Monday, August 25, 2025 2:43 AM IST
കൊച്ചി: കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ വൈദ്യുതിനയങ്ങളെ ബദല്‍നയങ്ങള്‍ ആവിഷ്കരിച്ചു ചെറുക്കുകയാണ് കേരളം ചെയ്യുന്നതെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി. തോറിയം ഇന്ധനമായ ആണവ റിയാക്ടര്‍ കേരളത്തില്‍ സ്ഥാപിക്കാന്‍ ശ്രമിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള പ്രതിനിധിസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ബദല്‍ സംവിധാനങ്ങളെ തകര്‍ക്കാനാണു കേന്ദ്രം സാമ്പത്തിക ഉപരോധമുള്‍പ്പെടെ ഏര്‍പ്പെടുത്തുന്നത്. സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയെ കെഎസ്ഇബിയുടെ പരിഷ്കരണവുമായി ബന്ധപ്പെടുത്തുന്നു. 2030ല്‍ 10,000 മെഗാവാട്ട് എന്ന പ്രഖ്യാപിതലക്ഷ്യം പരിസ്ഥിതിവാദം മറികടന്നു പ്രാവര്‍ത്തികമാക്കാന്‍ കഴിയണമെന്നും മന്ത്രി പറഞ്ഞു.
ഊര്‍ജസംരക്ഷണ പുരസ്കാര വിതരണവും ലോഗോ അവാര്‍ഡ് വിതരണവും മന്ത്രി നിര്‍വഹിച്ചു. സംഘടന സംസ്ഥാന പ്രസിഡന്റ് കെ. ഇന്ദിര അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ സോണല്‍ സെക്രട്ടറി എന്‍. നന്ദകുമാര്‍, ടി.പി. സൂരജ് എന്നിവര്‍ പ്രസംഗിച്ചു.