കൊച്ചി ജെയിന് യൂണിവേഴ്സിറ്റിക്ക് പുതിയ വെബ്സൈറ്റ്
Monday, August 25, 2025 2:43 AM IST
കൊച്ചി: കൊച്ചി ജെയിന് യൂണിവേഴ്സിറ്റി പുതിയ വെബ്സൈറ്റ് പുറത്തിറക്കി. കൊച്ചി ഗ്രാന്‍ഡ് ഹയാത്തില്‍ കേരളത്തിലെ പ്രഥമ ഇന്നൊവേഷന് ആന്‍ഡ് ടെക്നോളജി ഉച്ചകോടിയായ ‘വാക് ബിയോണ്ടി’ല്‍ മന്ത്രി പി. രാജീവ്, ഹൈബി ഈഡന് എംപി എന്നിവരുടെ സാന്നിധ്യത്തിലാണു വെബ്സൈറ്റിന്റെ ഔദ്യോഗിക ലോഞ്ചിംഗ് നടന്നത്.
ആഗോള ഐടി കമ്പനിയായ വെബ് ആന്‍ഡ് ക്രാഫ്റ്റ്സ് വെബ്സൈറ്റ് ഒരുക്കിയത്. പുതിയ വെബ്സൈറ്റ് സന്ദര്‍ശിക്കാന്‍- www.jainuniversitykochi.in