ഐഎംഎ സംസ്ഥാന കലോത്സവം: തൃശൂര്‍ ജേതാക്കള്‍
Monday, August 25, 2025 2:35 AM IST
തൃശൂർ: രണ്ടു ദിവസങ്ങളിലായി നടന്ന ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) കേരള ഘടകത്തിന്റെ 20-ാമത് സംസ്ഥാന കലോത്സവം ‘വിബ്ജിയോർ ഓണവില്ല് ’ ഹോട്ടൽ എലൈറ്റ് ഇന്റർനാഷനലിൽ സമാപിച്ചു.
ഐഎംഎ തൃശൂർ ബ്രാഞ്ച് സംഘടിപ്പിച്ച കലോത്സവത്തിൽ ഐഎംഎയുടെ 117 ബ്രാഞ്ചുകളിൽനിന്നു മൂവായിരത്തോളം ഡോക്ടർമാർ പങ്കെടുത്തു. 2999 പോയിന്റ് നേടി ഡോ. ജോർജ് മാത്യു മെമ്മോറിയൽ എവർ റോളിംഗ് ട്രോഫി തൃശൂർ ജില്ല കരസ്ഥമാക്കി. 1895 പോയിന്റുമായി എറണാകുളം രണ്ടാം സ്ഥാനവും 1316 പോയിന്റുമായി കോട്ടയം മൂന്നാംസ്ഥാനവും കരസ്ഥമാക്കി.
സമാപനപൊതുസമ്മേളനം ഉദ്ഘാടനവും സമ്മാനദാനവും ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ നിർവഹിച്ചു. ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. കെ.എ. ശ്രീവിലാസൻ അധ്യക്ഷത വഹിച്ചു.
ഗായിക ഇന്ദുലേഖ വാര്യർ, ആർട്ടിസ്റ്റ് ജെ.ആർ. പ്രസാദ്, ഐഎംഎ മുൻ ദേശീയ പ്രസിഡന്റ് ഡോ. എ. മാർത്താണ്ഡപിള്ള, ഐഎംഎ ദേശീയ വൈസ് പ്രസിഡന്റ് ഡോ. അലക്സ് ഫ്രാങ്ക്ളിൻ, സംസ്ഥാന സെക്രട്ടറി ഡോ. കെ. ശശിധരൻ, ഡോ. ജോസഫ് ബെനവൻ, ഡോ. എം.എൻ. മേനോൻ, ഡോ. പി. ഗോപികുമാർ, ഐഎംഎ തൃശൂർ ബ്രാഞ്ച് പ്രസിഡന്റും സംഘാടകസമിതി ചെയർമാനുമായ ഡോ. ജോസഫ് ജോർജ്, ഡോ. പി.പി. വേണുഗോപാലൻ, ഡോ. കെ.ടി. മനോജ് കുമാർ, ഡോ. പി.ജി. ധന്യ, ഡോ. ജോസ് കുരുവിള കൊക്കാട്ട്, സംഘാടകസമിതി സെക്രട്ടറി ഡോ. ബിജോണ്‍ ജോണ്സണ്, ഐഎംഎ തൃശൂർ ബ്രാഞ്ച് സെക്രട്ടറി ഡോ. ബേബി തോമസ്, സംഘാടക സമിതി വൈസ് ചെയർമാൻ ഡോ. പവൻ മധുസൂദനൻ എന്നിവർ പ്രസംഗിച്ചു.