ആശാ വര്‍ക്കര്‍മാരെ തൊഴിലാളികളായി അംഗീകരിക്കണമെന്ന് ഇടതുപക്ഷ യൂണിയന്
Monday, August 25, 2025 2:43 AM IST
കൊച്ചി: ആരോഗ്യമേഖലയില്‍ സേവനം ചെയ്യുന്ന ആശാ വര്‍ക്കര്‍മാരെ തൊഴിലാളികളായി അംഗീകരിച്ച് മിനിമം വേതനം 26,000 രൂപയാക്കണമെന്ന് ആശാ വര്‍ക്കേഴ്സ് യൂണിയന് (എഐടിയുസി) സംസ്ഥാന കണ്വന്ഷന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു.
എറണാകുളത്ത് നടന്ന കണ്വന്ഷന് എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. രാജേന്ദ്രന് ഉദ്ഘാടനം ചെയ്തു. യൂണിയന് സംസ്ഥാന പ്രസിഡന്റ് രാജി ചെറിയാന് അധ്യക്ഷത വഹിച്ചു.
സി.കെ. ആശ എംഎല്‍എ, ദേശീയ സെക്രട്ടറി ആര്. പ്രസാദ്, എലിസബത്ത് അസിസി, കെ.എന്‍. ഗോപി, ജയ രാജേന്ദ്രന്, സിജി ബാബു, സജിനി തമ്പി, പ്രവിത അനീഷ് എന്നിവര്‍ പ്രസംഗിച്ചു.
യൂണിയന് സംസ്ഥാന പ്രസിഡന്റായി സി.കെ. ആശ എംഎല്‍എയെയും ജനറല്‍ സെക്രട്ടറിയായി സിജി ബാബുവിനെയും തെരഞ്ഞെടുത്തു. ജയ രാജേന്ദ്രന്-വര്‍ക്കിംഗ് പ്രസിഡന്റ്, രാജി ചെറിയാന്, അജി സജിലാല്‍, ഷൈജ ബേബി, അഡ്വ. വിദ്യാ സംഗീത് -വൈസ് പ്രസിഡന്റുമാര്‍, സതി പമ്പാവാസന്‍, ഷീജ ബിനു, ബിന്ദു ദിനേശ്, സതീദേവി -സെക്രട്ടറിമാര്‍, കവിത കുമാര്‍ -ട്രഷറര്‍ എന്നിവരാണ് മറ്റു ഭാരവാഹികൾ. സെപ്റ്റംബര്‍ 16ന് സെക്രട്ടേറിയറ്റിനുമുന്നില്‍ സത്യഗ്രഹം നടത്തുന്നതിനും സംസ്ഥാന കണ്വന്ഷന് തീരുമാനിച്ചു.