കോണ്‍ഗ്രസ് സ്ത്രീപക്ഷനിലപാട് ഉയർത്തിപ്പിടിക്കുന്ന പാർട്ടി: ചെന്നിത്തല
Tuesday, August 26, 2025 1:50 AM IST
തിരുവനന്തപുരം: കോണ്‍ഗ്രസ് എല്ലാകാലവും സ്ത്രീപക്ഷ നിലപാട് ഉയർത്തിപ്പിടിക്കുന്ന പാർട്ടിയാണെന്നും ഈ വിഷയത്തിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാട് തുടരുമെന്നും കോണ്‍ഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല പറഞ്ഞു.
ആരോപണ വിധേയനായ രാഹുൽ മാങ്കുട്ടത്തിലിനെ പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്യാൻ നേതൃത്വം ഒറ്റക്കെട്ടായെടുത്ത തീരുമാനമാണ്. ഇത്തരം വിഷയങ്ങളിൽ കോണ്‍ഗ്രസിന് വിട്ടുവീഴ്ചയില്ല.
എന്നാൽ സിപിഎം എല്ലാക്കാലത്തും സ്ത്രീപീഡകർക്കു കൂടാരം ഒരുക്കുന്ന പാർട്ടിയാണ്. നിയമസഭയിലും ഭരണരംഗത്തും ഒക്കെ സ്ത്രീപീഡകർ നിരവധിയാണ്. അവരെ ഏതു വിധത്തിലും സംരക്ഷിക്കുന്ന നിലപാടാണ് എന്നും സിപിഎം എടുത്തിട്ടുള്ളത്.
പീഡനത്തിന്റെ തീവ്രത വരെ അളന്ന് ആരോപണവിധേയരെ കുറ്റവിമുക്തരാക്കിയ പരിഹാസ്യമായ പാരന്പര്യമാണ് സിപിഎമ്മിനുള്ളതെന്ന് രമേശ് ചെന്നിത്തല പരിഹ സിച്ചു.